അടയ്ക്ക പുത്തൂർ ശബരി സ്കൂളിൽ സമ്പാദ്യ പദ്ധതി ഉദ്ഘാടനം ചെയ്തു

  1. Home
  2. KERALA NEWS

അടയ്ക്ക പുത്തൂർ ശബരി സ്കൂളിൽ സമ്പാദ്യ പദ്ധതി ഉദ്ഘാടനം ചെയ്തു

അടയ്ക്ക പുത്തൂർ ശബരി  സ്കൂളിൽ സമ്പാദ്യ പദ്ധതി ഉദ്ഘാടനം ചെയ്തു

 ചെർപ്പുളശ്ശേരി. അടയ്ക്ക പുത്തൂർ ശബരി പി ടി ബി സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ ശബരി മാനേജ്മെന്റിന്റെ നേതൃത്വത്തിൽ സ്കൂളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് സമ്പാദ്യ കുടുക്കയും അതിലേക്കുള്ള ആദ്യ ഗഡുവും നൽകി. മുൻ കേന്ദ്രമന്ത്രിയും ഡൽഹിയിൽ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയുമായ കെ വി തോമസ് ഉദ്ഘാടനം ചെയ്തു. ശബരി ട്രസ്റ്റ് ചെയർമാൻ പി.ശശികുമാർ, മാനേജർ പി മുരളീധരൻ, വാർഡ് മെമ്പർ കെ പ്രേമ, പി ടി എ പ്രസിഡണ്ട് കെ ടി ഉണ്ണികൃഷ്ണൻ, പ്രിൻസിപ്പൽ ടി ഹരിദാസ്, ഹെഡ്മിസ്ട്രസ് ഷൈലജ, പി ശ്രീകുമാർ,ബാലചന്ദ്രൻ, വിനോദ്, എന്നിവർ സംസാരിച്ചു