സ്കൂൾ പരസ്യങ്ങൾ അതിരു വിടുന്നു, നടപടി അനിവാര്യമെന്നു വിദഗ്ദർ

കൊച്ചി. സ്വകാര്യ മാനേജ് മെന്റ് സ്കൂളുകൾ നൽകുന്ന കുട്ടികളെ ക്ഷണിക്കുന്ന പരസ്യങ്ങൾ അതിരു വിടുന്നതായി പരാതി. അഞ്ചാം ക്ലാസ്സിൽ ചേർക്കുന്ന കുട്ടിക്ക് സൗജന്യ വിമാന യാത്ര വാഗ്ദാനം ചെയ്യുന്ന പരസ്യം വരെ എത്തി കഴിഞ്ഞു. പല സ്കൂളുകളും അന്താരാഷ്ട്ര നിലവാരത്തിൽ എത്തി എന്ന് അവകാശപ്പെടുന്നുണ്ട്. പൊതു വിദ്യാഭ്യാസം സൗജന്യമായി സർക്കാർ നൽകുന്നുണ്ട്. എന്നാൽ ചില മാനേജ് മെന്റ് ഫീസ് ഈടാക്കുന്നുണ്ട്. കുട്ടികളുടെ എണ്ണം കൂട്ടി പുതിയ തസ്തിക കളിലേക്ക് നിയമനം നടത്തി ലക്ഷങ്ങൾ കോഴ വാങ്ങുന്നതിനുവേണ്ടി ആകർഷക പരസ്യങ്ങൾ നൽകുന്ന പ്രവണത കൂടി വരികയാണ്.30 മുതൽ 40 ലക്ഷം വരെ കോഴ വാങ്ങിയാണ് നിയമനങ്ങൾ. വൻകിട വ്യവസായ കേന്ദ്രങ്ങൾ തുടങ്ങുന്ന പോലെ കൂറ്റൻ പരസ്യങ്ങൾ നൽകി തുടങ്ങുന്ന സ്കൂളുകൾ തൊട്ടടുത്ത വിദ്യാലയങ്ങളിൽ നിന്നും ഓഫർ കൊടുത്തു കൊണ്ട് കുട്ടികളെ പറിക്കുന്ന രീതിയും കണ്ടുവരുന്നു. ഇതിനെല്ലാം ഒരു കടിഞ്ഞാൺ ആവശ്യമാണെന്ന് വിദഗ്ദർ പറയുന്നു