\u0D0E\u0D38\u0D4D.\u0D21\u0D3F.\u0D2A\u0D3F.\u0D10 \u0D28\u0D47\u0D24\u0D3E\u0D35\u0D4D \u0D37\u0D3E\u0D7B \u0D35\u0D27\u0D15\u0D4D\u0D15\u0D47\u0D38\u0D4D; \u0D15\u0D41\u0D31\u0D4D\u0D31\u0D15\u0D43\u0D24\u0D4D\u0D2F\u0D24\u0D4D\u0D24\u0D3F\u0D7D \u0D28\u0D47\u0D30\u0D3F\u0D1F\u0D4D\u0D1F\u0D4D \u0D2A\u0D19\u0D4D\u0D15\u0D46\u0D1F\u0D41\u0D24\u0D4D\u0D24 \u0D2A\u0D4D\u0D30\u0D24\u0D3F\u0D15\u0D33\u0D4D‍ \u0D2A\u0D3F\u0D1F\u0D3F\u0D2F\u0D3F\u0D7D

  1. Home
  2. KERALA NEWS

എസ്.ഡി.പി.ഐ നേതാവ് ഷാൻ വധക്കേസ്; കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികള്‍ പിടിയിൽ

ശനിയാഴ്ച വൈകുന്നേരം ഏഴരയോടെ മണ്ണഞ്ചേരിയില്‍ വെച്ചാണ് എസ്.ഡി.പി. ഐ. സംസ്ഥാന സെക്രട്ടറിയായ കെ.എസ്. ഷാനെ ആക്രമിച്ചത്


ആലപ്പുഴ: എസ്.ഡി.പി.ഐ നേതാവ് ഷാൻ വധക്കേസിൽ രണ്ട് പ്രതികള്‍ കൂടി കസ്റ്റഡിയിൽ. മണ്ണഞ്ചേരി സ്വദേശി പ്രസാദ്, വെണ്‍മണി സ്വദേശി രതീഷ് എന്ന കൊച്ചുകുട്ടന്‍ എന്നിവരാണ് പോലീസ് പിടിയിലായത്. രണ്ട് പ്രതികളേയും പോലീസ് റിമാന്‍ഡ് ചെയ്തു. ഷാനെ കൊലപ്പെടുത്തിയ അഞ്ചംഗ സംഘത്തിൽപ്പെട്ടവരാണ് ഇരുവരും. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികള്‍ ഈ കേസില്‍ പിടിയിലാകുന്നത് ആദ്യമാണ്. ശനിയാഴ്ച വൈകുന്നേരം ഏഴരയോടെ മണ്ണഞ്ചേരിയില്‍ വെച്ചാണ് എസ്.ഡി.പി. ഐ. സംസ്ഥാന സെക്രട്ടറിയായ കെ.എസ്. ഷാനെ ആക്രമിച്ചത്.

നേരത്തേ ഷാൻ വധക്കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ആലപ്പുഴ സ്വദേശികളാണ് അറസ്റ്റിലായവര്‍. പ്രതികൾക്ക് സഹായം ചെയ്തവരാണ് അറസ്റ്റിലായതെന്ന് എ.ഡി.ജിപി വിജയ് സാഖറെ വ്യക്തമാക്കിയിരുന്നു. അതേസമയം ആലപ്പുഴ ഇരട്ട കൊലപാതകത്തിൽ ഇരുവിഭാഗത്തിലും പെട്ട ക്രിമിനലുകളുടെ പട്ടിക ജില്ലാടിസ്ഥാനത്തിൽ തയ്യാറാക്കുമെന്ന് പൊലീസ് പറഞ്ഞു. ക്രിമിനൽ സംഘങ്ങൾക്ക് പണം കിട്ടുന്ന സ്രോതസ് കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.