\u0D05\u0D30\u0D3F\u0D35\u0D3E\u0D7E\u0D30\u0D4B\u0D17 \u0D2C\u0D3E\u0D27; \u0D2F\u0D41\u0D35\u0D24\u0D3F\u0D2F\u0D41\u0D02 \u0D15\u0D41\u0D1E\u0D4D\u0D1E\u0D41\u0D02 \u0D2E\u0D30\u0D3F\u0D1A\u0D4D\u0D1A\u0D41\u0D05\u0D30\u0D3F\u0D35\u0D3E\u0D7E\u0D30\u0D4B\u0D17 \u0D2C\u0D3E\u0D27; \u0D2F\u0D41\u0D35\u0D24\u0D3F\u0D2F\u0D41\u0D02 \u0D15\u0D41\u0D1E\u0D4D\u0D1E\u0D41\u0D02 \u0D2E\u0D30\u0D3F\u0D1A\u0D4D\u0D1A\u0D41

  1. Home
  2. KERALA NEWS

അരിവാൾരോഗ ബാധ; യുവതിയും കുഞ്ഞും മരിച്ചുഅരിവാൾരോഗ ബാധ; യുവതിയും കുഞ്ഞും മരിച്ചു

സിക്കിൾ സെൽ അനീമിയ


അഗളി: സുരക്ഷിത പ്രസവത്തിനായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദിവാസി യുവതിയും നവജാത ശിശുവും മരിച്ചു. അട്ടപ്പാടി കൊറവൻകണ്ടി ഊരിലെ ബാലകൃഷ്ണന്റെ ഭാര്യ തുളസിയും (24) കുഞ്ഞുമാണു മരിച്ചത്. അരിവാൾ രോഗ (സിക്കിൾ സെൽ അനീമിയ) ബാധിതയായ യുവതിയെ ശരീരവേദനയെ തുടർന്ന് 20നു കോട്ടത്തറ ഗവ. ട്രൈബൽ സ്പെഷ്യൽറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്വാസതടസ്സവും അസ്വസ്ഥതകളും അനുഭവപ്പെട്ടതിനാൽ 23നു രാവിലെ തൃശൂർ മെഡിക്കൽ കോളജിലേക്ക് അയച്ചു ഉച്ച കഴിഞ്ഞു ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുത്തെങ്കിലും മരിച്ചു.