\u0D09\u0D24\u0D4D\u0D30 \u0D15\u0D4A\u0D32\u0D15\u0D47\u0D38\u0D4D \u0D2A\u0D4D\u0D30\u0D24\u0D3F \u0D38\u0D42\u0D30\u0D1C\u0D3F\u0D28\u0D4D \u0D07\u0D30\u0D1F\u0D4D\u0D1F \u0D1C\u0D40\u0D35\u0D2A\u0D30\u0D4D\u0D2F\u0D28\u0D4D\u0D24\u0D02; \u0D2A\u0D4D\u0D30\u0D3E\u0D2F\u0D02 \u0D2A\u0D30\u0D3F\u0D17\u0D23\u0D3F\u0D1A\u0D4D\u0D1A\u0D4D \u0D38\u0D42\u0D30\u0D1C\u0D3F\u0D28\u0D4D \u0D24\u0D42\u0D15\u0D4D\u0D15\u0D41\u0D15\u0D2F\u0D7C \u0D12\u0D34\u0D3F\u0D35\u0D3E\u0D15\u0D4D\u0D15\u0D3F \u0D15\u0D4B\u0D1F\u0D24\u0D3F.

  1. Home
  2. KERALA NEWS

ഉത്ര കൊലകേസ് പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം; പ്രായം പരിഗണിച്ച് സൂരജിന് തൂക്കുകയർ ഒഴിവാക്കി കോടതി.

കൊല്ലം: കേ

കേസിൽ വിചാരണ നടത്തിയ കൊല്ലം ആറാം അസി. ജില്ലാ സെഷൻസ് മജിസ്ട്രേറ്റ് എം.മനോജാണ് വിധി പ്രസ്താവിച്ചത്.


കൊല്ലം: കേരളം ആകാംക്ഷയോടെ ഉറ്റുനോക്കിയ ഉത്ര കേസിൽ അപ്രതീക്ഷിത വിധി. ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് എന്ന് വിലയിരുത്തപ്പെട്ട ഉത്ര വധക്കേസിൽ പ്രതിയായ അടൂർ സ്വദേശി സൂരജിന് കോടതി ഇരട്ടജീവപര്യന്തമാണ് ശിക്ഷയായി വിധിച്ചത്. അതിന് കാരണമായി കോടതി കണ്ടെത്തിയത് മൂന്ന് കാരണങ്ങളാണ്. പ്രതിക്ക് മുൻകാല ക്രിമിനൽ പശ്ചാത്തലമില്ല. സമൂഹത്തിന് വെല്ലുവിളിയുയർത്തുന്ന കുറ്റവാളിയായി സൂരജിനെ കോടതി കണ്ടില്ല. ഒപ്പം പ്രതിയുടെ പ്രായവും കോടതി കണക്കിലെടുത്താണ് തൂക്കുകയർ എന്ന പരമാവധി ശിക്ഷ ഒഴിവാക്കിയത്.

ഉത്രയെ മൂർഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ്, ഉത്രയെ അണലിയെ ഉപയോഗിച്ച് നേരത്തെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് ജീവപര്യന്തം തടവ്, വിഷവസ്തു ഉപയോഗിച്ചതിന് പത്ത് വർഷം തടവ്, തെളിവ് നശിപ്പിച്ചത് ഏഴ് വർഷം.. എന്നിങ്ങനെ നാല് ശിക്ഷകൾ ആണ് കോടതി വിധിച്ചത്. ജീവപര്യന്തം തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെങ്കിലും പത്തും, ഏഴും ആകെ 17 തടവുശിക്ഷ സൂരജ് ആദ്യം അനുഭവിക്കണം. ഇതിനുശേഷമായിരിക്കും ജീവപര്യന്തം തടവുശിക്ഷ ആരംഭിക്കുകയെന്ന് വിധിയിൽ കോടതി വ്യക്തമാക്കി.