തൂത ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ കാളവേല പൂരം ആഘോഷത്തിന്റെ ഭാഗമായുള്ള സുവനീർ പ്രകാശനം ചെയ്തു.

  1. Home
  2. KERALA NEWS

തൂത ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ കാളവേല പൂരം ആഘോഷത്തിന്റെ ഭാഗമായുള്ള സുവനീർ പ്രകാശനം ചെയ്തു.

തൂത ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ കാളവേല പൂരം ആഘോഷത്തിന്റെ ഭാഗമായുള്ള സുവനീർ പ്രകാശനം ചെയ്തു.

ചെർപ്പുളശ്ശേരി. തൂത ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ കാളവേല പൂരം ആഘോഷത്തിന്റെ ഭാഗമായുള്ള സുവനീർ പ്രകാശനം ചെയ്തു.

ചെറുപ്പുളശ്ശേരി നഗരസഭ അധ്യക്ഷൻ  പി രാമചന്ദ്രൻ അധ്യക്ഷനായി.പാലക്കാട് എം പി  വി കെ ശ്രീകണ്ഠൻ സുവനീർ, പ്രകാശനം ചെയ്തു,കലണ്ടർ, നോട്ടീസ് എന്നിവയുടെ പ്രകാശനം മുതിർന്ന കമ്മറ്റി അംഗമായ  സി എം പ്രദീപ് നിർവഹിച്ചു,  പൂരത്തിനോട് അനുബന്ധിച്ച് തയ്യാറാക്കിയ ലോഗോയുടെ പ്രകാശനം നഗരസഭ അധ്യക്ഷൻ പി രാമചന്ദ്രൻ നിർവഹിച്ചു.  യോഗത്തിൽ ലോഗോ രൂപകല്പന ചെയ്ത  വൈശാഖ് എസ് നായർ,   നിധിൻ ശാന്തി നിവാസ് എന്നിവരെ അനുമോദിച്ചു. കാളവേല പൂരം ആഘോഷ കമ്മിറ്റി സെക്രട്ടറി പി വി സാജൻ,  പ്രസിഡന്റ് വി കൃഷ്ണദാസ്, എക്സിക്യൂട്ടീവ് ഓഫീസർ പി സുരേന്ദ്രൻ, വൈസ് പ്രസിഡണ്ട്മാരായ  പി സുബീഷ്, അരുൺ ടി, അശോകൻ കെ കെ, ജോയിൻ സെക്രട്ടറിമാരായ  സി കൃഷ്ണദാസ്, എം മനോജ് , പി വി രമേശ് എന്നിവർ ആശംസ അറിയിച്ചു.