അനധികൃത കരിങ്കല്‍ ക്വാറികളില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന നടത്തി* *അഞ്ച് വാഹനങ്ങള്‍ പിടികൂടി*

  1. Home
  2. KERALA NEWS

അനധികൃത കരിങ്കല്‍ ക്വാറികളില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന നടത്തി* *അഞ്ച് വാഹനങ്ങള്‍ പിടികൂടി*

അനധികൃത കരിങ്കല്‍ ക്വാറികളില്‍  സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന നടത്തി*   *അഞ്ച് വാഹനങ്ങള്‍ പിടികൂടി*

ഒറ്റപ്പാലം. നെല്ലായ വില്ലേജ് പരിധിയിലുള്ള അരീക്കല്‍പ്പടിയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന കരിങ്കല്‍ ക്വാറികളില്‍ ഒറ്റപ്പാലം സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന നടത്തി. മൂന്ന് ടിപ്പര്‍ ലോറികള്‍, ഒരു ഹിറ്റാച്ചി, ഒരു കംമ്പ്രസര്‍ ഉള്‍പ്പെടെ അഞ്ച് വാഹനങ്ങള്‍ പിടികൂടി. ഇവിടെ അനധികൃതമായി കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായി ജില്ലാ കലക്ടര്‍ക്കും സബ് കലക്ടര്‍ക്കും പ്രദേശവാസികളുടെ പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സബ് കലക്ടറുടെ നിര്‍ദേശപ്രകാരമാണ്  പരിശോധന നടത്തിയത്. 
ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലം ഉടമകളില്‍ നിന്നും പിടിച്ചെടുത്ത വാഹന ഉടമകളില്‍ നിന്നും പിഴ ഈടാക്കുന്നതിനും മറ്റു നിയമ നടപടികള്‍ക്കും ജില്ലാ കലക്ടര്‍ക്കും ജിയോളജി വകുപ്പിനും വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്ന് റവന്യു അധികൃതര്‍ അറിയിച്ചു. പരിശോധനകള്‍ക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ഒ. ജയകൃഷ്ണന്‍, പി.ആര്‍ മോഹനന്‍, ബാബുരാജ്, വില്ലേജ് ഓഫീസര്‍ സന്ധ്യമോള്‍, വി.എഫ്.എമാരായ കെ. ഷാജി, എസ്. സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.