കല ജീവിതമാക്കിയവര്‍ക്ക് ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിന്റെ കരുതല്‍

ചെർപ്പുളശ്ശേരി. കല ജീവിതമാക്കിയവര്‍ക്ക് ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിന്റെ കരുതല്‍. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കലാകാരന്മാര്‍ക്ക് വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു. കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് 2022-23 സാമ്പത്തിക വര്‍ഷം 10,83,000 രൂപ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 60 പേര്‍ക്ക് ചെണ്ടയും 30 പേര്‍ക്ക് തിറയും പറയുമാണ് നല്‍കിയത്. ശ്രീകൃഷ്ണപുരം ബ്ലോക്ക് അങ്കണത്തില്‍ നടന്ന വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് അധ്യക്ഷയായി. പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി. രാജിക, പി. ശാസ്തകുമാര്‍, കെ.എം ഹനീഫ, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ കെ. ശ്രീധരന്‍, പി. മൊയ്തീന്‍ കുട്ടി, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ എം. സൈതാലി, വി.കെ രാധിക, എം.കെ സുമിത, പി. സുബ്രഹ്മണ്യന്‍, സെക്രട്ടറി ജി. വരുണ്‍, എസ്.സി.ഡി.ഒ നവീന്‍ചന്ദ്ര എന്നിവര്‍ സംസാരിച്ചു.