തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സംസ്ഥാനതല ഉദ്ഘാടനം നാളെ* *മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും*

  1. Home
  2. KERALA NEWS

തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സംസ്ഥാനതല ഉദ്ഘാടനം നാളെ* *മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും*

pinarayi vijyan


പാലക്കാട്‌.  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതികളിലെ തൊഴിലാളികള്‍ക്കായി ആംരംഭിക്കുന്ന ക്ഷേമനിധി ബോര്‍ഡിന്റെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് കോട്ടമൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ (മെയ് 15) രാവിലെ 10 ന് നിര്‍വഹിക്കും. തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷനാകും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി എന്നിവയിലൂടെ കാര്‍ഡ് ലഭിച്ചിട്ടുള്ളവര്‍ അംഗത്വത്തിന് അപേക്ഷിക്കുന്ന വര്‍ഷമോ അതിന് തൊട്ടുമുന്‍പുള്ള രണ്ട് വര്‍ഷങ്ങളിലോ ഏതെങ്കിലും ഒരു വര്‍ഷം, കുറഞ്ഞത് 20 ദിവസമെങ്കിലും അവിദഗ്ധ തൊഴിലില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യാം.
പരിപാടിയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ് പദ്ധതി വിശദീകരണം നടത്തും. വി.കെ ശ്രീകണ്ഠന്‍ എം.പി, എം.എല്‍.എമാരായ ഷാഫി പറമ്പില്‍, എ. പ്രഭാകരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍, തൊഴിലുറപ്പ് പദ്ധതി മിഷന്‍ ഡയറക്ടര്‍ ജാഫര്‍ മാലിക്, തദ്ദേശസ്വയംഭരണ വകുപ്പ് റൂറല്‍ മിഷന്‍ ഡയറക്ടര്‍ എച്ച്. ദിനേശന്‍, അര്‍ബന്‍ മിഷന്‍ ഡയറക്ടര്‍ അരുണ്‍ കെ. വിജയന്‍, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, മേയേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം. അനില്‍കുമാര്‍, തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് എ. ലാസര്‍, ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.