വൃക്ഷതൈ വിതരണത്തോടൊപ്പം മതസൗഹാർദത്തിൻ്റെ നോമ്പു തുറയുമായി സുഭദ്രാമ്മയുടെ കുടുംബം

  1. Home
  2. KERALA NEWS

വൃക്ഷതൈ വിതരണത്തോടൊപ്പം മതസൗഹാർദത്തിൻ്റെ നോമ്പു തുറയുമായി സുഭദ്രാമ്മയുടെ കുടുംബം

വൃക്ഷതൈ വിതരണത്തോടൊപ്പം മതസൗഹാർദത്തിൻ്റെ നോമ്പു തുറയുമായി സുഭദ്രാമ്മയുടെ കുടുംബം


ചെർപ്പുളശ്ശേരി : വ്രതശുദ്ധിയുടെ പുണ്യമായ റംസാനിൽ മതസൗഹാർദത്തിൻ്റെ വേറിട്ട നോമ്പു തുറ കാഴ്ച വക്കുകയാണ് അടക്കാപുത്തൂരിലെ ജുമാ മസ്ജിദിനു സമീപം താമസിച്ചിരുന്ന പുഷ്പ നിവാസിലെ സുഭദ്രാമ്മയുടെ കുടുംബം                          അടക്കാപുത്തൂർ പള്ളിയിൽ വ്രതാരംഭത്തിൽ ഒരു ദിവസത്തെ നോമ്പുതുറ കഴിഞ്ഞ കുറെ വർഷങ്ങളായി നൽകിയിരുന്നത് സുഭദ്രാമ്മയായിരുന്നു നാലു വർഷം മുമ്പ് ഇവർ മരിച്ചിരുന്നുവെങ്കിലും അവരുടെ മക്കളും ,സഹോദരി രാധമ്മയും ഭർത്താവ് ഗംഗാദരൻ നായരും ഇത്തവണയും പതിവു മുടക്കിയില്ല  മരണ ശേഷവും സുഭദ്രാമ്മയുടെ പേരിൽ നോമ്പുതുറ വരും വർഷങ്ങളിലും തുടരാനാണ് തീരുമാനമെന്ന് മക്കൾ പറയുന്നു      വൃക്ഷതൈ വിതരണത്തോടൊപ്പം മതസൗഹാർദത്തിൻ്റെ നോമ്പു തുറയുമായി സുഭദ്രാമ്മയുടെ കുടുംബം     ഓണമായാലും ,വിഷുവായാലും ,മറ്റു വിശേഷ ദിവസങ്ങളിലുമൊക്കെ പ്രത്യേകം സദ്യ തയ്യാറാക്കി മദ്റസാ വിദ്ധ്യാർത്ഥികൾക്കും , അയൽവാസികൾക്കും പതിവായി നൽകുമായിരുന്നു സുഭദ്രാമ്മ    ............            ഇത്തവണത്തെ നോമ്പുതുറയോടൊപ്പം എല്ലാവർക്കും നെല്ലി തൈകൾ വിതരണം ചെയ്തത് ഏറെ ശ്രദ്ധേയമായി        നാളെ ലോകം അവസാനിക്കയാണെങ്കിലും ഇന്ന് ഒരു മരം നടാൻ മടിക്കേണ്ടതില്ല  എന്ന മുഹമ്മദ് നബിയുടെ വചനങ്ങൾ അന്വർത്ഥമാക്കുകയായിരുന്നു സുഭദ്രാമ്മയുടെ മകനും ,അടക്കാ പുത്തുർ സംസ്കൃതി പ്രവർത്തകനുമായ രാജേഷ് അടക്കാ പുത്തൂർ ... സംസ്കൃതി ഈ വർഷം നടപ്പിലാക്കാന്നു "അമൃതവർഷം " 2023 പദ്ധതിയുടെ ഭാഗമായാണ് നോമ്പുമരം വിതരണം സംഘടിപ്പിച്ചത് ജാതിയുടെയും മതത്തിൻ്റേയും പേരിൽ വേർതിരിവു് കാണിക്കുന്ന  ഇക്കാലത്ത് ഇത്തരം പ്രവർത്തനങ്ങൾ തികച്ചും മാതൃകാപരവും അനുകരണീയവുമാണെന്ന് ഉസ്താദ് മുഹമ്മദലി സഖാഫി അഭിപ്രായപ്പെട്ടു . പള്ളിയിൽ വച്ചു നടന്ന ചടങ്ങിൽ പള്ളികമ്മിറ്റി ഭാരവാഹികൾ , സുഭദ്രാമ്മയുടെ കുടുംബാങ്ങൾ ,സംസ്കൃതി പ്രവർത്തകരായ യു.സി വാസുദേവൻ ,കെ.ടി ജയദേവൻ ,തുളസി മണ്ണാട്ടിൽ തുടങ്ങിയവർ പങ്കെടുത്തുവൃക്ഷതൈ വിതരണത്തോടൊപ്പം മതസൗഹാർദത്തിൻ്റെ നോമ്പു തുറയുമായി സുഭദ്രാമ്മയുടെ കുടുംബം