\u0D2A\u0D3E\u0D32\u0D15\u0D4D\u0D15\u0D3E\u0D1F\u0D3F\u0D28\u0D4D\u0D31\u0D46 \u0D35\u0D3F\u0D15\u0D38\u0D28\u0D24\u0D4D\u0D24\u0D3F\u0D28\u0D41\u0D33\u0D4D\u0D33 ‘\u0D38\u0D42\u0D2A\u0D4D\u0D2A\u0D7C \u0D39\u0D48\u0D35\u0D47’

  1. Home
  2. KERALA NEWS

പാലക്കാടിന്റെ വികസനത്തിനുള്ള ‘സൂപ്പർ ഹൈവേ’

പാലക്കാടിന്റെ വികസനത്തിനുള്ള ‘സൂപ്പർ ഹൈവേ’


പാലക്കാടിന്റെ വ്യവസായ വികസനത്തിനുള്ള ‘സൂപ്പർ ഹൈവേ’ ആകാനൊരുങ്ങുകയാണ് കൊച്ചി–ബെംഗളൂരു വ്യവസായ ഇടനാഴി. പുതുശ്ശേരി, കണ്ണമ്പ്ര മേഖലയിലാണു വ്യവസായ ഇടനാഴിക്കു വേണ്ടി ഭൂമിയെടുക്കുന്നത്. നാടു മുന്നേറുമ്പോൾ നാട്ടുകാരും മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷ.വ്യവസായ വികസനത്തിനായി സ്വന്തം മണ്ണ് വിട്ടുകൊടുക്കുന്നതിൽ ഒട്ടും മടികാണിക്കാത്തവരാണ് ഈ മേഖലയിലുള്ളവർ. വ്യവസായ ഇടനാഴിക്കു വേണ്ടി 1885 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കാനൊരുങ്ങുന്നത് സംസ്ഥാന സർക്കാരുംകേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള നാഷനൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റും (നിക്ഡിറ്റ്) ആണ് വ്യവസായ ഇടനാഴി രൂപീകരണത്തിനു നേതൃത്വം നൽകുന്നത്.