\u0D15\u0D3F\u0D31\u0D4D\u0D31\u0D4D \u0D35\u0D3F\u0D24\u0D30\u0D23\u0D02 \u0D1A\u0D46\u0D2F\u0D4D\u0D24 \u0D07\u0D28\u0D24\u0D4D\u0D24\u0D3F\u0D7D \u0D32\u0D2D\u0D3F\u0D15\u0D4D\u0D15\u0D47\u0D23\u0D4D\u0D1F \u0D24\u0D41\u0D15 \u0D28\u0D3E\u0D33\u0D3F\u0D24\u0D41\u0D35\u0D30\u0D46\u0D2F\u0D41\u0D02 \u0D32\u0D2D\u0D3F\u0D1A\u0D4D\u0D1A\u0D3F\u0D1F\u0D4D\u0D1F\u0D3F\u0D32\u0D4D\u0D32; \u0D31\u0D47\u0D37\u0D7B \u0D35\u0D4D\u0D2F\u0D3E\u0D2A\u0D3E\u0D30\u0D3F\u0D15\u0D7E \u0D26\u0D41\u0D30\u0D3F\u0D24\u0D24\u0D4D\u0D24\u0D3F\u0D7D.

  1. Home
  2. KERALA NEWS

കിറ്റ് വിതരണം ചെയ്ത ഇനത്തിൽ ലഭിക്കേണ്ട തുക നാളിതുവരെയും ലഭിച്ചിട്ടില്ല; റേഷൻ വ്യാപാരികൾ ദുരിതത്തിൽ.

കിറ്റ് വിതരണം ചെയ്ത ഇനത്തിൽ ലഭിക്കേണ്ട തുക നാളിതുവരെയും ലഭിച്ചിട്ടില്ല; റേഷൻ വ്യാപാരികൾ ദുരിതത്തിൽ.


തിരുവനന്തപുരം: പതിനൊന്നു മാസക്കാലം മലയാളികൾക്ക് കിറ്റ് വിതരണം ചെയ്ത റേഷൻ വ്യാപാരികൾ ദുരിതത്തിൽ. കിറ്റ് വിതരണം ചെയ്ത ഇനത്തിൽ ലഭിക്കേണ്ട തുക നാളിതുവരെയും ലഭിച്ചിട്ടില്ല. ഇക്കാരണത്താൽ വ്യാപാരികൾ നടത്തിവരുന്ന സമരം കൂടുതൽ ശക്തമാക്കുന്നു.
സംസ്ഥാന വ്യാപക സമരത്തോട് അനുബന്ധിച്ച് റേഷൻ വ്യാപാരികൾ കളക്ടറേറ്റ് ധർണ്ണ നടത്തി. നാലിനു പൊതു ജനങ്ങളും റേഷൻ വ്യാപാരികളും ഒപ്പിട്ടു മുഘ്യമന്ത്രിക്കു ഭീമ ഹർജി നൽകും. കേരള പിറവി ദിനത്തിൽ താലൂക് തലം മുതൽ സെക്രെട്ടറിയറ്റ് വരെ ധർണ്ണയും നടത്തും. ഏപ്രിൽ മുതൽ കിറ്റ് വിതരണം നടത്തിയെങ്കിലും ഒരു മാസത്തെ കമ്മീഷൻ മാത്രമാണ് സർക്കാർ നൽകിയത്.