\u0D15\u0D7C\u0D37\u0D15 \u0D38\u0D2E\u0D30 \u0D35\u0D3F\u0D1C\u0D2F\u0D4B\u0D24\u0D4D\u0D38\u0D35\u0D02\n\u0D38\u0D3F\u0D2A\u0D3F\u0D10\u0D0E\u0D02 \u0D28\u0D47\u0D24\u0D43\u0D24\u0D4D\u0D35\u0D24\u0D4D\u0D24\u0D3F\u0D7D \u0D1F\u0D4D\u0D30\u0D3E\u0D15\u0D4D\u0D1F\u0D7C \u0D31\u0D3E\u0D32\u0D3F\u0D2F\u0D41\u0D02, \u0D2C\u0D48\u0D15\u0D4D\u0D15\u0D4D \u0D31\u0D3E\u0D32\u0D3F\u0D2F\u0D41\u0D02 \u0D38\u0D02\u0D18\u0D1F\u0D3F\u0D2A\u0D4D\u0D2A\u0D3F\u0D1A\u0D4D\u0D1A\u0D41

  1. Home
  2. KERALA NEWS

കർഷക സമര വിജയോത്സവം സിപിഐഎം നേതൃത്വത്തിൽ ട്രാക്ടർ റാലിയും, ബൈക്ക് റാലിയും സംഘടിപ്പിച്ചു

സിപിഐഎം കാറൽമണ്ണ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷസമര വിജയോത്സവം


ചെർപ്പുളശ്ശേരി: കേന്ദ്രസർക്കാരിന്റെ ജനദ്രോഹപരമായ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യപ്പെട്ട് നടത്തിയ കർഷകസമരത്തിന്റെ ഐതിഹാസികമായ വിജയത്തിൽ സിപിഐഎം കാറൽമണ്ണ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷസമര വിജയോത്സവം സംഘടിപ്പിച്ചു. കാറൽമണ്ണ തെക്കുമുറിയിൽ നിന്ന് ആരംഭിച്ച ട്രാക്ടർ-ബൈക്ക് റാലി കർഷകസംഘം ജില്ലാ പ്രസിഡന്റ് പികെ സുധാകരൻ ഉദ്‌ഘാടനം ചെയ്തു. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി കെ ഉണ്ണികൃഷ്ണൻ   അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി എം സിജു, നഗരസഭ സ്ഥിരം സമിതി അധ്യക്ഷ കെടി പ്രമീള, കൗൺസിലർ വി വിനോദ്,
ലോക്കൽ കമ്മിറ്റി അംഗങ്ങളായ ടി സന്തോഷ്‌, കെ സുരേഷ്, കെജി പ്രസന്നൻ, എൻ രാജീവ്‌,എം മുനീർ,  ബ്രാഞ്ച് 
 സെക്രട്ടറിമാരായ കെ ഉണ്ണികൃഷ്ണൻ, കെ സുരേഷ്, അനിത എന്നിവർ സംസാരിച്ചു. റാലിക്ക് മുൻപ് സിപിഐഎം കാറൽമണ്ണ ലോക്കൽ കമ്മിറ്റിയുടെ നാടക സംഘത്തിന്റെ  നമ്മൾ നാടിൻറെ കാവൽക്കാർ' എന്ന തെരുവ് നാടകം അരങ്ങേറി. 

സിപിഐഎം കാറൽമണ്ണ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷസമര വിജയോത്സവം
 തുടർന്ന് റാലിക്ക് മൂച്ചിത്തോട്ടത്തിൽ സ്വീകരണം നൽകി. സ്വീകരണ യോഗത്തിൽ ലോക്കൽ കമ്മിറ്റി അംഗം കെ രജീഷ് അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി എം സിജു, ലോക്കൽ കമ്മിറ്റി അംഗം സി അനന്തനാരായണൻ, ബ്രാഞ്ച് സെക്രട്ടറി കെ രാമദാസൻ എന്നിവർ സംസാരിച്ചു. തുടർന്ന് റാലി തൂതയിൽ സമാപിച്ചു. സമാപന യോഗം പുകസ ജില്ലാ കമ്മിറ്റി അംഗം കെ ജയദേവൻ ഉദ്ഘാടനം ചെയ്തു. സിപിഐഎം ഏരിയ കമ്മിറ്റി അംഗം പി രാമചന്ദ്രൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി എം സിജു, ഏരിയ കമ്മിറ്റി അംഗം വി വിനോദ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ വിഎം സജീഷ്, കെ സുരേഷ്, കെടി പ്രമീള, പികെ മണികണ്ഠൻ എന്നിവർ സംസാരിച്ചു.