കൾവർട്ട് അടഞ്ഞ് തന്നെ; ചളവറയിൽ കാഞ്ഞിരപ്പുഴ കനാൽ വെള്ളം റോഡിലൂടെ

  1. Home
  2. KERALA NEWS

കൾവർട്ട് അടഞ്ഞ് തന്നെ; ചളവറയിൽ കാഞ്ഞിരപ്പുഴ കനാൽ വെള്ളം റോഡിലൂടെ

കൾവർട്ട് അടഞ്ഞ് തന്നെ; ചളവറയിൽ കാഞ്ഞിരപ്പുഴ കനാൽ വെള്ളം റോഡിലൂടെ


ചെർപ്പുളശ്ശേരി: ചളവറയിൽ പൊതുമരാമത്ത് റോഡിലുള്ള കൾവർട്ട്  സ്വകാര്യ വ്യക്തി അടച്ച് മണ്ണിട്ട് മൂടിയതിനാൽ കാഞ്ഞിരപ്പുഴ കനാലിലൂടെ ചളവറ സെൻ്ററിൽ നിന്നും പാടത്തേക്ക് ഒഴുകേണ്ട വെള്ളം വർഷങ്ങളായി ഒഴുകുന്നത്  റോഡിലൂടെ . കുളപ്പുള്ളി എലിയപ്പെറ്റ റോഡിൽ ചളവറ സെൻറർ കഴിഞ്ഞ് ചെർപ്പുളശ്ശേരി റോഡിൽ ടെലഫോൺ എക്സേഞ്ചിന് സമീപമുള്ള കൾവർട്ടാണ് സ്വകാര്യ വ്യക്തി അടച്ച് മണ്ണിട്ട് മൂടിയിരിക്കുന്നത് . ഇത് കാരണത്താൽ  മുകളിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം  റോഡിലൂടെയാണ് ഒഴുകിക്കൊണ്ടിരിക്കുന്നത് . പല തവണ പൊതുമരാമത്ത് വകുപ്പിനും ,പഞ്ചായത്തധികൃതർക്കും പരാതി നൽകിയെങ്കിലും സ്വകാര്യ വ്യക്തി അടച്ച് മണ്ണിട്ട് നികത്തിയ കൾവർട്ട് തുറക്കുവാനുള്ള നടപടി എടുക്കുന്നില്ല. വെള്ളം റോഡിലൂടെ ഒഴുകുന്നതിനാൽ റോഡിൻ്റെ തകർച്ചക്ക് കാരണമാകും