\u0D38\u0D57\u0D2E\u0D4D\u0D2F\u0D24\u0D2F\u0D41\u0D1F\u0D46 \u0D2E\u0D41\u0D16\u0D02, \u0D35\u0D3F\u0D28\u0D2F\u0D24\u0D4D\u0D24\u0D3F\u0D28\u0D4D\u0D31\u0D46 \u0D14\u0D28\u0D4D\u0D28\u0D24\u0D4D\u0D2F\u0D02, \u0D28\u0D3F\u0D32\u0D2A\u0D3E\u0D1F\u0D41\u0D15\u0D33\u0D3F\u0D32\u0D46 \u0D15\u0D3E\u0D7C\u0D15\u0D4D\u0D15\u0D36\u0D4D\u0D2F\u0D02...\u0D38\u0D3F \u0D15\u0D46 \u0D30\u0D3E\u0D1C\u0D47\u0D28\u0D4D\u0D26\u0D4D\u0D30\u0D28\u0D46 \u0D15\u0D41\u0D31\u0D3F\u0D1A\u0D4D\u0D1A\u0D4D \u0D2A\u0D3F \u0D15\u0D46 \u0D36\u0D36\u0D3F\u0D2F\u0D41\u0D1F\u0D46 \u0D0E\u0D2B\u0D4D \u0D2C\u0D3F \u0D2A\u0D4B\u0D38\u0D4D\u0D31\u0D4D\u0D31\u0D4D ..

  1. Home
  2. KERALA NEWS

സൗമ്യതയുടെ മുഖം, വിനയത്തിന്റെ ഔന്നത്യം, നിലപാടുകളിലെ കാർക്കശ്യം...സി കെ രാജേന്ദ്രനെ കുറിച്ച് പി കെ ശശിയുടെ എഫ് ബി പോസ്റ്റ് ..

pi ke sasi


സി പി ഐ എം പാലക്കാട് മുൻ ജില്ലാ സിക്രട്ടറി സി കെ രാജേന്ദ്രനെ കുറിച്ച് പി കെ ശശി എഴുതിയ കുറിപ്പ് വൈറൽ ആവുന്നു .സ്വന്തം സഖാവിനെ ഇത്രമാത്രം സ്നേഹിച്ചിരുന്നു എന്നതാണ് പി കെ ശശി ഇതിലൂടെ വ്യക്തമാക്കുന്നത് .കുറിപ്പ് ഇങ്ങിനെ 
പ്രിയങ്കരനായ CKR.

പത്തു വർഷത്തോളം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ച സഖാവ് സി കെ ആർ 2022 ജനുവരി രണ്ടിന് തന്റെ ടേം പൂർത്തിയാക്കി സ്ഥാനമൊഴിഞ്ഞു. അതൊരു അനിവാര്യതയായിരുന്നു, എനിക്കറിയാം. എന്നാലും മനസ്സിൽ എവിടെയോ ഒരു നീറ്റൽ. ഒരു പ്രയാസം.

സി കെ ആറിനെ യുവജനസംഘടനയുടെ നേതൃത്വമെന്ന നിലയിൽ വളര കാലം മുതൽ എനിക്കറിയാം. അത്രയേറെ അടുപ്പം ഇല്ലായിരുന്നെങ്കിലും ആ സൗമ്യ മുഖം എനിക്കേറെ പരിചിതമായിരുന്നു.
സെക്രട്ടേറിയറ്റ് അംഗമായതിനുശേഷമാണ് കൂടുതൽ അടുത്തറിയുന്നത്; അതിനു മുൻപേ വർഷങ്ങളായി ജില്ലാകമ്മിറ്റിയിൽ ഒന്നിച്ചു പ്രവർത്തിച്ച പരിചയം ഉണ്ടായിരുന്നെങ്കിലും.

ജില്ലയിലെ പാർട്ടിക്ക് ഒട്ടേറെ പ്രതിസന്ധികൾ നേരിടേണ്ടിവന്ന കാലഘട്ടത്തിലാണ് അദ്ദേഹം ചുമതലയേൽക്കുന്നത്.
ജില്ലയിലെ രാഷ്ട്രീയ മേഖലയിലെ സൗമ്യ മുഖം, മിത ഭാഷിയായ നേതാവ്, പക്ഷേ കാർക്കശ്യക്കാരനായ ആ കമ്മ്യൂണിസ്റ്റിനെ ഏറെമുന്നേ ഞാൻ തിരിച്ചറിഞ്ഞിരുന്നു. രാഷ്ട്രീയ എതിരാളികളുമായുള്ള തർക്കങ്ങളിൽ അദ്ദേഹം സ്വീകരിച്ച ദൃഢമായ കമ്മ്യൂണിസ്റ്റ് ധീരത, ഗൗരവമായ സംഘടന പ്രശ്നങ്ങളെ നേരിടേണ്ടി വന്നപ്പോൾ മെറിറ്റ് നോക്കിയുള്ള അദ്ദേഹത്തിന്റെ നിലപാടുകൾ ഇക്കാരണങ്ങൾ കൊണ്ടെല്ലാം സംഘടനാപരമായ അടുപ്പം അടുത്ത സൗഹൃദത്തിലേക്ക് വഴി തുറന്നു. ഇന്നോളം ആ സുഹൃത് ബന്ധത്തിന് ഒരു പോറൽ ഏൽപ്പിക്കാൻ കാലത്തിനു കഴിഞ്ഞിട്ടില്ല.
എന്നെ സംബന്ധിച്ചിടത്തോളം കുടുംബത്തിലെ മൂത്ത സഹോദരനാണ് സി കെ ആർ. കുടുംബത്തിലെ ഏത് പ്രധാന ചടങ്ങിലും സജീവസാന്നിധ്യം ആയിരിക്കും അദ്ദേഹത്തിന്റേത്. കുടുംബത്തിലെ കുട്ടികൾക്ക് പോലും സി കെ ആർ അങ്കിൾ പരിചിതനാണ്. സി കെ ആറിന്റെ മുഖം ഒന്നു മങ്ങിയാൽ അത് വായിച്ചെടുക്കാൻ എനിക്ക് കഴിയുമായിരുന്നു; തിരിച്ചും അങ്ങനെ തന്നെ. ഞങ്ങൾ തമ്മിലുള്ള മുറിച്ചെറിയാൻ കഴിയാത്ത, പലരെയും അസൂയപ്പെടുത്തിയിരുന്ന ദൃഢമായ ബന്ധം എക്കാലവും തുടരും.

 സി പി ഐ എം പാലക്കാട് മുൻ ജില്ലാ സിക്രട്ടറി സി കെ രാജേന്ദ്രനെ കുറിച്ച് പി കെ ശശി എഴുതിയ കുറിപ്പ് വൈറൽ ആവുന്നു .സ്വന്തം സഖാവിനെ ഇത്രമാത്രം സ്നേഹിച്ചിരുന്നു എന്നതാണ് പി കെ ശശി ഇതിലൂടെ വ്യക്തമാക്കുന്നത് .കുറിപ്പ് ഇങ്ങിനെ സഹപ്രവർത്തകരായ സഖാക്കളെ പഠിക്കാൻ, തിരിച്ചറിയാൻ, അവരുടെ വേദനകൾ അറിയാനും ആ വേദനകൾക്ക് സാന്ത്വനമേകാനും അദ്ദേഹത്തിന്റെ കഴിവ് എടുത്തു പറയേണ്ടതാണ്. വ്യക്തി ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും എനിക്ക് അനുഭവിക്കേണ്ടിവന്ന ആക്രമണങ്ങളിലും കഴുകന്മാർ കൊത്തിവലിക്കാൻ ചുറ്റും വട്ടമിട്ടു പറന്നപ്പോൾ ഒരു ജേഷ്ഠ സഹോദരന്റെ വാത്സല്യത്തോടെ ഒരു മഹാമേരുവിന്റെ കരുത്തോടെ ചേർത്തുപിടിച്ച സി കെ ആറുമായി എങ്ങനെ അകലാനാവും. ഒരിക്കലുമില്ല. എത്രയോ അനുഭവങ്ങൾ പറയാനുണ്ട്. അപ്പോഴെല്ലാം നിങ്ങൾ കരുത്തും ആത്മവിശ്വാസവും നൽകി മുന്നോട്ടു നയിച്ചു. ഈ അടുത്ത കാലത്ത് പോലും ഞാനത് അനുഭവിച്ചിട്ടുണ്ട്.

ആൾക്കൂട്ടത്തിലേക്ക് തിക്കിത്തിരക്കി ചെല്ലുന്ന നേതാവായിരുന്നില്ല സികെആർ. ജനങ്ങളെ അദ്ദേഹത്തിലേക്ക് അടുപ്പിക്കുകയായിരുന്നു ഒട്ടും ജാഡയില്ലാത്ത ആ നേതാവ്.
സൗമ്യതയുടെ മുഖം, വിനയത്തിന്റെ ഔന്നത്യം, നിലപാടുകളിലെ കാർക്കശ്യം... ഇതാണ് സി കെ ആറിനെ വ്യതിരിക്തനാക്കുന്നത്.

സമ്മേളനം കഴിഞ്ഞ് ഞാനും സി കെ ആറും ഭക്ഷണം കഴിക്കാൻ ഭക്ഷണശാലയിൽ എത്തിയപ്പോൾ ജില്ലാ കമ്മിറ്റി ഓഫീസിൽ നിത്യവും ഭക്ഷണം തയ്യാറാക്കുന്ന സഹോദരിക്ക് സി കെ ആറിനോടൊത്തു ഫോട്ടോ എടുക്കണം. അവരുടെ വിങ്ങിപ്പൊട്ടിയ മുഖം കണ്ടപ്പോൾ എനിക്കും കണ്ണു നിറഞ്ഞു പോയി. ഓഫീസിലെ ഞങ്ങളുടെ കുട്ടികൾക്കെല്ലാം അന്ധാളിപ്പായിരുന്നു. സി കെ ആർ എല്ലാകാലത്തും നമ്മുടെ കൂടെ ഉണ്ടായിരിക്കുമെന്ന്, ഈ കേന്ദ്രത്തിൽ തന്നെ നമ്മോടൊപ്പം ഉണ്ടായിരിക്കുമെന്ന് അവർക്ക് ഉറപ്പുനൽകാനേ എനിക്ക് കഴിഞ്ഞുള്ളൂ.

നാളെയും, വരുന്ന നാളുകളിലും ഈ പ്രസ്ഥാനത്തെ നയിച്ച് വഴിവിളക്കായി പുതിയ നേതൃത്വത്തിന് ഊർജ്ജമായി പ്രിയപ്പെട്ട സി കെ ആർ കൂടെയുണ്ടാകും.

സ്നേഹാദരങ്ങളോടെ,
പി കെ ശശി.