\u0D38\u0D7C\u0D35\u0D47 \u0D15\u0D32\u0D4D\u0D32\u0D41\u0D15\u0D7E \u0D2A\u0D3F\u0D34\u0D41\u0D24\u0D46\u0D31\u0D3F\u0D1E\u0D4D\u0D1E\u0D24\u0D41\u0D15\u0D4A\u0D23\u0D4D\u0D1F\u0D4D \u0D15\u0D46 \u0D31\u0D46\u0D2F\u0D3F\u0D32\u0D4D‍ \u0D2A\u0D26\u0D4D\u0D27\u0D24\u0D3F \u0D07\u0D32\u0D4D\u0D32\u0D3E\u0D24\u0D3E\u0D15\u0D3F\u0D32\u0D4D\u0D32; \u0D38\u0D3F.\u0D2A\u0D3F.\u0D0E\u0D02 \u0D38\u0D02\u0D38\u0D4D\u0D25\u0D3E\u0D28 \u0D38\u0D46\u0D15\u0D4D\u0D30\u0D1F\u0D4D\u0D1F\u0D31\u0D3F \u0D15\u0D47\u0D3E\u0D1F\u0D3F\u0D2F\u0D47\u0D30\u0D3F \u0D2C\u0D3E\u0D32\u0D15\u0D43\u0D37\u0D4D\u0D23\u0D28\u0D4D‍.

  1. Home
  2. KERALA NEWS

സർവേ കല്ലുകൾ പിഴുതെറിഞ്ഞതുകൊണ്ട് കെ റെയില്‍ പദ്ധതി ഇല്ലാതാകില്ല; സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സർവേ കല്ലുകൾ പിഴുതെറിഞ്ഞതുകൊണ്ട് കെ റെയില്‍ പദ്ധതി ഇല്ലാതാകില്ല; സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.


തിരുവനന്തപുരം: സർവേ കല്ലുകൾ പിഴുതെറിഞ്ഞതുകൊണ്ട് കെ റെയില്‍ പദ്ധതി ഇല്ലാതാകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇപ്പോള്‍ ആധുനികമായ സംവിധാനങ്ങളുണ്ട്. ഡിജിറ്റല്‍ സംവിധാനം വഴി സര്‍വേ കല്ല് എവിടെയെല്ലാമാണ് സ്ഥാപിച്ചതെന്ന് വ്യക്തമാകും. പണ്ട് നടത്തിയതു പോലെ സര്‍വേ കുറ്റി എടുത്തുമാറ്റിയാല്‍ പദ്ധതി ഇല്ലാതാക്കാം എന്നുള്ള ധാരണ മൗഢ്യമാണ്. അത്തരം സമീപനങ്ങളില്‍ നിന്നും യു.ഡി.എഫ് നേതൃത്വം പിന്തിരിയണമെന്നും കോടിയേരി പറഞ്ഞു.

യുദ്ധം ചെയ്യാനുള്ള ശേഷി കോൺഗ്രസിനില്ല. അതെല്ലാം പണ്ടേ നഷ്ടപ്പെട്ടു പോയി. ഇപ്പോള്‍ വെറും വീരസ്യം പറയാനേ അവര്‍ക്ക് കഴിയൂ. വികസനപദ്ധതികള്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചാല്‍ ജനങ്ങള്‍ അവരെ ഒറ്റപ്പെടുത്തുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. കെ റെയിൽ പദ്ധതിയെ അനുകൂലിക്കുന്നവരാണ് കേരളത്തിലെ ഭൂരിഭാഗം പേരുമെന്നും തടസപ്പെടുത്തിയാൽ നിയനടപടി നേരിടേണ്ടി വരുമെന്നും കോടിയേരി പറഞ്ഞു.