നവകേരള സദസ് സംസ്ഥാന മന്ത്രിസഭ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന വേദി*:*മന്ത്രി എം. ബി രാജേഷ്*

  1. Home
  2. KERALA NEWS

നവകേരള സദസ് സംസ്ഥാന മന്ത്രിസഭ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന വേദി*:*മന്ത്രി എം. ബി രാജേഷ്*

നവകേരള സദസ് സംസ്ഥാന മന്ത്രിസഭ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന വേദി*:*മന്ത്രി എം. ബി രാജേഷ്*


നവകേരള സദസ്  സംസ്ഥാന മന്ത്രിസഭ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന വേദിയെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. ജനസദസ് താലൂക്ക്‌ തല പരാതി പരിഹാര അദാലത്തുകളുടെ തുടർച്ചയാണെന്നും മന്ത്രി പറഞ്ഞു. നവകേരള സദസ് തൃത്താല മണ്ഡലം സംഘാടക സമിതി രൂപീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 
നlവകേരള സദസിലൂടെ ഓരോ അസംബ്ലി മണ്ഡലത്തിലും ജനങ്ങളോട് മന്ത്രിസഭ മുഴുവൻ  സംവദിക്കുകയാണ്. അവരിൽനിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും കേൾക്കും. സർക്കാർ ചെയ്ത പ്രവർത്തനങ്ങൾ വിശദീകരിക്കും. സർക്കാരിനും ജങ്ങൾക്കും ഇടയിൽ അതിർവരമ്പ് ഇല്ലാതാക്കുകയാണ് ജനസദസ്. ഈ ആശയം പെട്ടന്നുണ്ടായതല്ല.  കഴിഞ്ഞ മെയ്, ജൂൺ മാസങ്ങളിലായി ഓരോ താലൂക്കിലും രണ്ട് മന്ത്രിമാർ പങ്കെടുത്ത അദാലത്ത് നടത്തിയിരുന്നു. ഇതിൽ 70 ശതമാനം പരാതികൾക്കാണ്  തീർപ്പുണ്ടാക്കിയത്. കോടതി ഉൾപ്പെടെ നിയമപരമായ തടസം ഉള്ളതും കൂടുതൽ നടപടികൾ പൂർത്തിയാക്കാനും ഉള്ള  പരാതികൾ മാത്രമാണ് ബാക്കി 30 ശതമാനം. ഭരണ നിർവഹണത്തെ കൂടുതൽ ജന സൗഹൃദമാക്കാനാണ് സർക്കാർ അതിലൂടെ തുടക്കമിട്ടത്. ആ അദാലത്തുകളുടെ തുടർച്ചയായാണ് ജനസദസ്സിലൂടെ  മന്ത്രിസഭയാകെ ഓരോ മണ്ഡലത്തിലും എത്തുന്നത്. അതേസമയം താലൂക്ക് അദാലത്തിൽ പരിഹരിക്കാൻ ബാക്കിയുള്ള പരാതികളിൽ തുടർ പ്രവർത്തനം നടക്കുകയാണ്.

നവംബർ ഒന്ന് മുതൽ ഏഴ് വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയവും  ഇതിന്റെ തുടർച്ചയാണ്. രാജ്യത്തെ വിദഗ്ധരായ കേരളീയരെയും പുറത്തുള്ളവരെയും കേരളത്തെക്കുറിച്ച് പഠിച്ച പ്രഗത്ഭരെയും ഒപ്പം ജനപ്രതിനിധികളെയും സാധാരണക്കാരെയും ഇരുത്തി ഇതുവരെയുള്ളതും ഇനി വേണ്ടതുമായ കേരള വികസനത്തെക്കുറിച്ചുള്ള ചർച്ചയാണ് അത്. ഇനി ചെയ്യേണ്ട കാര്യങ്ങളിൽ ഉൾപ്പെടെ ഒരു വ്യക്തത വരുത്തുകയാണ് ലക്ഷ്യം. കേരളീയത്തിൽ നിന്നും ലഭിക്കുന്ന കാഴ്ചപ്പാടുകളാണ് മണ്ഡല സദസ്സുകളിൽ പങ്കുവെക്കുന്നത്. വിദഗ്ധരുടെ അഭിപ്രായം അതുപോലെ അടിച്ചേൽപ്പിക്കാനല്ല അതിൽ ജനങ്ങളുടെ നിർദേശങ്ങൾ കൂടി അറിയുകയാണ്  ലക്ഷ്യം കേരളത്തിന്റെ നേട്ടങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം കോട്ടങ്ങൾ തുറന്ന ചർച്ചയിലൂടെ പരിഹരിക്കുകയാണ് സർക്കാർ ലക്ഷ്യം. ഇതിൽ തുറന്ന സമീപനമാണ് ഉള്ളത്. ഡിസംബർ ഒന്നിന് രാവിലെ 11 മണിക്കാണ്  നവകേരള സദസ് തൃത്താലയിൽ എത്തുന്നത്. അതിന് മുൻപ് 9 മണിക്ക് ഷൊർണൂരിൽ നാലുമണ്ഡലങ്ങളിലെ ഓരോ മണ്ഡലത്തിൽ നിന്നും 50 പേർ വീതമുള്ള തിരഞ്ഞെടുക്കപ്പെട്ട 200 പേരുള്ള എല്ലാ വിഭാഗത്തിലും ഉള്ള ആളുകൾ  മന്ത്രിമാരുമായി സംവദിക്കും. തൃത്താലയിൽ വലിയ രീതിയിലാണ് പദ്ധതി ആലോചിക്കുന്നത്. പതിനായിരത്തോളം പേരെ പങ്കെടുപ്പിക്കും. താഴെത്തട്ടുമുതൽ സർക്കാർ സംവിധാനം മുഴുവൻ ഇതിന് സജ്ജമാക്കിയിട്ടുണ്ട്. ജനങളുടെ പരാതി സ്വീകരിക്കൽ ഉൾപ്പെടെ നടക്കും. 

പ്രോഗ്രസ്സ് റിപ്പോർട്ട്, താലൂക്ക് അദാലത്ത്, കേരളീയം മണ്ഡല സദസ് തുടങ്ങിയ പദ്ധതികളിലൂടെ ജനങ്ങളിലേക്ക് ഇറങ്ങിവരുന്ന രീതിയാണ് സർക്കാരിനുള്ളത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന മേഖലാ അവലോകനയോഗം ചീഫ് സെക്രട്ടറി മുതൽ മുഴുവൻ കലക്ടർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗമാണ്. അതിലും പ്രവർത്തനങ്ങളുടെ പരിശോധനയും വിലയിരുത്തലും തുടർ ആലോച്ചചനകളുമാണ് നടന്നത്. രാജ്യത്ത് ഭരണസംവിധാനത്തിൽ ആദ്യമായാണ് ഇത്തരം പരിശോധന ഉണ്ടായത്. ഇതിലൂടെ വേഗമില്ലാതെ മുടങ്ങിക്കിടന്ന പല പദ്ധതികൾക്കും വേഗം വെച്ചു.    പുതുമയാർന്ന ഇടപെടലുകൾ നടത്തി  ഭരണത്തെ ജനസൗഹാർദമാക്കാൻ സർക്കാർ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു. അഴിമതി ഇല്ലാതാക്കാനും ഭരണ നടപടികൾക്ക് വേഗ കൂട്ടാനും ശ്രമം തുടങ്ങിയിട്ടുണ്ട്. ഓൺലൈൻ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നത് ഇതിന്റെ ഭാഗമാണ്. ഭരണ നിർവഹണത്തിലെ വേഗം, സുതാര്യത, കാര്യക്ഷമത എന്നിവ ഉറപ്പാക്കാനുള്ള പലതരം നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. അത് ജനങ്ങളുമായി പങ്കുവെക്കാനും കൂടുതൽ നല്ല നിർദേശങ്ങൾ സ്വീകരിക്കാനുമാണ് നവകേരള സദസ്സുകൾ സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു .

*501 അംഗ  സംഘാടക സമിതിയാണ് രൂപീകരിച്ചു*

തൃത്താല നിയോജകമണ്ഡലം നവകേരള സദസ് സംഘടകസമിതി യോഗത്തില്‍  തദ്ദേശസ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ചെയര്‍മാനും പട്ടാമ്പി താലൂക്ക്  തഹസിൽദാർ  ടി. കിഷോർ കൺവീനറും ജില്ലാ വ്യവസായ കേന്ദ്രം  ജനറൽ മാനേജർ സജി നോഡൽ ഓഫീസുമായ  501 അംഗ  സംഘാടക സമിതിയാണ് രൂപീകരിച്ചത്.


തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പി റജീന അധ്യക്ഷയായി. നവകേരളം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ  പി. സൈതലവി ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു. മുൻ എം.എൽഎ മാരായ വി.കെ ചന്ദ്രൻ, ടി.പി കുഞ്ഞുണ്ണി, ബ്ലോക്ക് പഞ്ചായത്ത്  വൈസ് പ്രസിഡന്റ് പി.ആർ കുഞ്ഞുണ്ണി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, തഹസിൽദാർ കിഷോർ, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ മഞ്ജുഷ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.