മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും മണ്ഡലാടിസ്ഥാനത്തിൽ നേരിട്ടെത്തുന്ന നവകേരള സദസ് ജില്ലയിൽ ഡിസംബർ 1, 2, 3 തിയ്യതികളിൽ

പാലക്കാട്. ജില്ലയിൽ ഡിസംബർ 1, 2, 3,തിയ്യതികളിലായി മുഖ്യമന്ത്രി പിണറായി വിജയനും വകുപ്പ് മന്ത്രിമാരും മണ്ഡലാടിസ്ഥാനത്തിൽ നേരിട്ടെത്തുന്ന നവകേരള സദസ് നടക്കും.പരിപാടിയിൽ പ്രത്യേകം ക്ഷണിതാക്കളായി സ്വാതന്ത്ര്യസമര സേനാനികള്‍, വെറ്ററന്‍സ്, വിവിധ മേഖലകളിലെ പ്രമുഖര്‍, മഹിളാ,യുവജന, വിദ്യാര്‍ത്ഥി വിഭാഗത്തില്‍നിന്ന് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവര്‍, കോളേജ് യൂണിയന്‍ ഭാരവാഹികള്‍, പട്ടിക ജാതി-വര്‍ഗ വിഭാഗത്തിലെ പ്രതിഭകള്‍, കലാകാരന്മാര്‍, സെലിബ്രിറ്റികള്‍, വിവിധ അവാര്‍ഡ് നേടിയവര്‍, തെയ്യം കലാകാരന്മാർ, വിവിധ സാമുദായിക സംഘടനകളിലെ നേതാക്കള്‍, മുതിര്‍ന്ന പൗരന്മാർ, കലാസാംസ്കാരിക മേഖലയിലുള്ളവർ, ജനപ്രതിനിധികൾ,വിവിധ മേഖല
പ്രതിനിധികൾ എന്നിവർ ഉൾപ്പെടും.പൗര പ്രമുഖരുമായി കൂടിക്കാഴ്ചയും നടക്കും. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി, തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിവിധ എംഎൽഎമാർ ഉൾപ്പെട്ട യോഗത്തിൽ ജില്ലാ കലക്ടർ ഡോ. എ.സ് ചിത്രയാണ് ഈ കാര്യം അറിയിച്ചത്.
കൃത്യമായി കൂടി ആലോചന നടത്തി പരിപാടിയുടെ നടത്തിപ്പ് സുഗമമാക്കണമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.
മണ്ഡലാടിസ്ഥാനത്തിൽ വേദികൾ സജ്ജമാക്കും. സദസ്സുകളിൽ 5000 ഇരിപ്പിടങ്ങൾ ഒരുക്കുമെന്ന്
തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.
മുഖ്യമന്ത്രി നടത്തുന്ന പ്രത്യേക ചർച്ചയിൽ മൂന്ന് ദിവസങ്ങളിലായി
ഒരു മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുത്ത 50 പേർ ഉൾപ്പെടെ നാല് മണ്ഡലങ്ങളിൽ നിന്നായി 200 പേർ പങ്കെടുക്കും.ഓരോ മണ്ഡലത്തിലും ഏകോപന ചുമതല സബ് കലക്ടർ, അസിസ്റ്റന്റ് കലക്ടർ,ആർ.ഡി.ഒ,ഡെപ്യൂട്ടി കലക്ടർമാർ, തഹസിൽദാർമാർ, വകുപ്പ് ഉദ്യോഗസ്ഥർ, എന്നിവർക്കാണ് നൽകിയിരിക്കുന്നതെന്ന് ജില്ലാ കലക്ടർ യോഗത്തിൽ അറിയിച്ചു.
പാലക്കാട് നിയോജകമണ്ഡലത്തിൽ തദ്ദേശസ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തിൽ ഒക്ടോബർ 14ന് സംഘാടക സമിതി യോഗം നടക്കും. അതിനു മുന്നോടിയായി ഒക്ടോബർ നാലിന് ആലോചനായോഗം ചേരും. മണ്ണാർക്കാട് നിയോജകമണ്ഡലത്തിൽ വൈദ്യുത വകുപ്പ് മന്ത്രി കെ.
കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ ഒക്ടോബർ 13 നും ചിറ്റൂർ നിയോജകമണ്ഡലത്തിൽ മന്ത്രിയുടെ നേതൃത്വത്തിൽ ഒക്ടോബർ ഒമ്പതിനും സംഘാടക സമിതി യോഗം ചേരും. സംഘടക സമിതി യോഗത്തിന് മുന്നോടിയായുള്ള ആലോചനായോഗം രണ്ട് മണ്ഡലങ്ങളിലും ഒക്ടോബർ ഏഴി
ന് നടക്കും.അതത് എം.എൽ.എ.മാരുടെ നേതൃത്വത്തിൽ മലമ്പുഴ, തരൂർ നിയോജക മണ്ഡലങ്ങളിൽ ഒക്ടോബർ 10 നും പട്ടാമ്പി, ഒറ്റപ്പാലം ഷൊർണൂർ മണ്ഡലങ്ങളിൽ ഒൻപതിനും നെന്മാറ, തൃത്താല മണ്ഡലങ്ങളിൽ എട്ടിനും ആലത്തൂർ മണ്ഡലത്തിൽ ഏഴിനും കോങ്ങാട് മണ്ഡലത്തിൽ പതിനൊന്നിനും സംഘാടകസമിതി യോഗം ചേരും.സംഘാടക സമിതി യോഗത്തിന് മുന്നോടിയായി മലമ്പുഴ,തരൂർ നിയോജകമണ്ഡലങ്ങളിൽ ഒക്ടോബർ അഞ്ചിനും നെന്മാറ, ഒറ്റപ്പാലം, ഷൊർണൂർ, തൃത്താല മണ്ഡലങ്ങളിൽ നാലിനും ആലത്തൂർ മണ്ഡലത്തിൽ മൂന്നിനും പട്ടാമ്പി മണ്ഡലത്തിൽ ആറിനും കോങ്ങാട് മണ്ഡലത്തിൽ ഒമ്പതിനും ആലോചനായോഗങ്ങൾ നടക്കും.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ
വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി, തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ എം.എൽ.എമാരായ പി. മമ്മികുട്ടി, പി.പി സുമോദ്, കെ.ഡി പ്രസേനൻ, മുഹമ്മദ് മുഹ്സിൻ, കെ. ബാബു, അഡ്വ. കെ. ശാന്തകുമാരി, എ. പ്രഭാകരൻ, അഡ്വ. കെ. പ്രേംകുമാർ, ജില്ലാ കലക്ടർ ഡോ. എസ്. ചിത്ര, എ.ഡി.എം കെ മണികണ്ഠൻ, ആർ.ആർ ഡെപ്യൂട്ടി കലക്ടർ സച്ചിൻ കൃഷ്ണ എന്നിവർ പങ്കെടുത്തു. മന്ത്രി എം.ബി രാജേഷ് ഓൺലൈനായാണ് യോഗത്തിൽ പങ്കെടുത്തത്.