\u0D06\u0D15\u0D3E\u0D36\u0D35\u0D3F\u0D38\u0D4D\u0D2E\u0D2F\u0D02 \u0D07\u0D28\u0D4D\u0D28\u0D3E\u0D23\u0D4D

  1. Home
  2. KERALA NEWS

ആകാശവിസ്മയം ഇന്നാണ്

15-ാം നൂറ്റാണ്ടിന് ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണമായിരിക്കും ഇത്.

15-ാം നൂറ്റാണ്ടിന് ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണമായിരിക്കും ഇത്.
 


ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണങ്ങളിലൊന്ന് ഇന്ന് സംഭവിക്കും. 6 മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ഗ്രഹണമാണ് സംഭവിക്കാന്‍ പോകുന്നത്. 15-ാം നൂറ്റാണ്ടിന് ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണമായിരിക്കും ഇത്.

കൃത്യമായി പറഞ്ഞാല്‍ 1440 ഫെബ്രുവരി പതിനെട്ടിനാണ് ഇതിന് മുമ്പ് ഇത്രയും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം സംഭവിച്ചത്. അതായത് ഇന്ന് സംഭവിക്കാന്‍ പോകുന്നത് 580 വര്‍ഷത്തിനിടയിലെ അപൂര്‍വ്വ സംഭവമാണെന്നര്‍ത്ഥം. ഇന്ത്യയില്‍ പകല്‍ 11.32 മുതല്‍ വൈകീട്ട് 5.33 വരെ ഗ്രഹണം കാണാനാകും. ഗ്രഹണ സമയത്ത് ഭൂമി 97% ചന്ദ്രന്റെ നിഴലിലാകും.