പുത്തനാൽ ഉണങ്ങി,എന്തു ചെയ്യണം എന്നറിയാതെ ക്ഷേത്രം ഭാരവാഹികൾ

  1. Home
  2. KERALA NEWS

പുത്തനാൽ ഉണങ്ങി,എന്തു ചെയ്യണം എന്നറിയാതെ ക്ഷേത്രം ഭാരവാഹികൾ

പുത്തനാൽ ഉണങ്ങി,എന്തു ചെയ്യണം എന്നറിയാതെ ക്ഷേത്രം ഭാരവാഹികൾ


ചെർപ്പുളശ്ശേരി. പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിന്റെ പ്രധാന പ്രതിഷ്ഠ ആൽ മരവും, അതിനടിയിൽ സ്ഥിതി ചെയ്യുന്ന ഭഗവതിയുമാണ്. ഏതു മരങ്ങളും ഒരുനാൾ ജീർണ്ണിച്ചു പോകും എന്നത് വസ്തുതയാണ്. ഇവിടെ ആൽമരം പൂർണ്ണമായും ഉണങ്ങി. കഴിഞ്ഞ ദിവസം കമ്പുകൾ ഒടിഞ്ഞു വീഴുകയും ചെയ്തു. ആചാരങ്ങൾ അനുഷ്ടാനങ്ങൾ എന്നിവ പാലിക്കേണ്ടതിനാൽ തന്ത്രിയോട് അഭിപ്രായം ചോദിച്ചു. ഉണങ്ങിയ കൊമ്പുകൾ മുറിച്ചു മാറ്റാൻ തന്ത്രി അനുവാദം നൽകി. എന്നാൽ പ്രശ്നം വച്ചു മാത്രം കൈകാര്യം ചെയ്യേണ്ട വിഷയമാണെന്ന് ഒരുകൂട്ടം ഭക്തർ അഭിപ്രായം പറഞ്ഞു.ആൽ
ഇതിനിടയിൽ അടക്കാപുത്തൂർ സംസ്കൃതി ഒരു ആൽമരം കമ്മിറ്റിക്ക് സമർപ്പിച്ചു. പക്ഷേ പുത്തൻ ആൽ എവിടെ വക്കും. ആലിനു ചുറ്റും ക്ഷേത്ര ശ്രീകോവിൽ സ്ഥിതി ചെയ്യുന്നതിനാൽ ജീർണ്ണിച്ച ആൽ മുറിക്കുമ്പോൾ ഭഗവതി പ്രതിഷ്ഠ മറ്റൊരു ഭാഗത്തു മാറ്റി വക്കണം. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇതിനു പരിഹാരം കാണുമെന്നും അവർ ഇപ്പോൾ ഉള്ള ആൽ കിളുർക്കാൻ കഴിയുമോ എന്ന് പരിശോധന നടത്തുമെന്നും പരിസ്ഥിതി പ്രവർത്തകൻ രാജേഷ് അടക്കാപുത്തൂർ പറഞ്ഞു. ഏതായാലും ക്ഷേത്രം ഭാരവാഹികൾ ത്രിശങ്കുവിലാണ്. ഉചിതമായ നടപടി ഉടൻ ഉണ്ടാവുമെന്നാണ് ഭക്തർ കരുതുന്നത്.