മണ്ണാർക്കാട് ഭീമനാട് പെരുംകുളത്തിൽ മൂന്ന് യുവതികൾ മുങ്ങിമരിച്ചു

പാലക്കാട്: ഓണം അവധിക്ക് സ്വന്തം വീട്ടിൽ ഒത്തുകൂടിയ മൂന്ന് സഹോദരങ്ങൾ അച്ഛന്റെ കൺമുന്നിൽ മുങ്ങിമരിച്ചു. മണ്ണാർക്കാട് ഭീമനാട് പെരുങ്കുളത്തിലാണ് ഇന്ന് ഉച്ചയോടെ അപകടം നടന്നത്. റംഷീന (23) നാഷിദ (26) റിൻഷി (18) എന്നിവരാണ് മരിച്ചത്. അച്ഛൻ വസ്ത്രങ്ങൾ അലക്കിക്കൊണ്ടിരിക്കെ തൊട്ടപ്പുറത്തായി കുളിക്കാനിറങ്ങിയ മക്കളിലൊരാൾ വെള്ളത്തിൽ താഴ്ന്നുപോയി. രക്ഷിക്കാൻ ചാടിയ മറ്റ് രണ്ട് പേരും അപകടത്തിൽ പെടുകയായിരുന്നു. അപകടം കണ്ട് സ്തബ്ധനായ പിതാവിന് ഒച്ചവെക്കാൻ പോലും കഴിയാത്ത മാനസികാവസ്ഥയിലായി. അരമണിക്കൂറോളം കഴിഞ്ഞാണ് മൂന്ന് പേരെയും വെള്ളത്തിൽ നിന്ന് പുറത്തെടുത്തത്.