\u0D07\u0D28\u0D4D\u0D28\u0D4D \u0D05\u0D28\u0D4D\u0D24\u0D3E\u0D30\u0D3E\u0D37\u0D4D\u0D1F\u0D4D\u0D30 \u0D2C\u0D3E\u0D32\u0D3F\u0D15\u0D3E\u0D26\u0D3F\u0D28\u0D02.

  1. Home
  2. KERALA NEWS

ഇന്ന് അന്താരാഷ്ട്ര ബാലികാദിനം.

ഇതിന്റെ അടിസ്ഥാനത്തിലാണ് ദേശിയ ബാലികാദിനമായി ജനുവരി 24 ന് ആചിക്കുന്നത്. ഇന്ത്യയില്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ പോലും കുട്ടികള്‍ക്ക് നിഷേധിക്കപ്പെടുന്ന സാഹചര്യത്തില്‍ ആണ് ദേശീയ ബാലികാദിനം ആചരിക്കുന്നത്...


ഇന്ന് അന്താരാഷ്ട്ര ബാലികാ ദിനം. സമൂഹമാധ്യമങ്ങളിലെ പല മുഖചിത്രങ്ങളിലും ഇന്ന് പെൺകുഞ്ഞുങ്ങൾ നിറഞ്ഞു നിന്നു. പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, അവര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുക, പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിക്ഷേധിക്കുന്നതിനെതിരെ ബോധവത്കരണം നടത്തുക എന്നിവയാണ് അന്താരാഷ്ട്ര ബാലികാ ദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ലോകജനസംഖ്യയുടെ നാലിലൊരുഭാഗം പെണ്‍കുട്ടികളാണ്. ഇവരാണ് മനുഷ്യസമൂഹത്തിന്റെ വര്‍ത്തമാനത്തെയും ഭാവിയെയും രൂപപ്പെടുത്തുന്ന നിര്‍ണായകമായ ഒരു ഘടകം.അതേസമയം, ലോകത്ത് പല തരത്തിലുള്ള വിവേചനങ്ങളും വേര്‍തിരിവുകളും അക്രമങ്ങളും പെണ്‍കുട്ടികള്‍ക്ക് നേരെ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു.  നിയമങ്ങളെക്കുറിച്ച് അറിയുന്നതിനു മുമ്പ് സമൂഹത്തിൽ പെൺകുഞ്ഞുങ്ങൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചാണ് അറിയേണ്ടത്. തുടർന്നുള്ള വർഷങ്ങളിൽ ബാലികാദിനാചരണത്തോടൊപ്പം പെൺകുഞ്ഞുങ്ങളുടെ ആവശ്യങ്ങൾ സമൂഹത്തെ അറിയിക്കുന്ന മുദ്രാവാക്യങ്ങളോടെ ആ ദിനങ്ങൾ ആചരിച്ചു തുടങ്ങി.

2012 - Ending Child Marriage (ശൈശവവിവാഹം അവസാനിപ്പിക്കുന്നു.) 
2013 - Innovating for Girl's Education (പെൺകുട്ടിയുടെ വിദ്യാഭ്യാസത്തിനായുള്ള നവീകരണം).
2014 - Empowering Adolescent Girls ; Ending Circle of Violence (കുമാരിമാരുടെ ശാക്തീകരണം : അക്രമപരമ്പരയുടെ അന്ത്യം)
2015 - The Power of the Adolescent Girl : Vision for 2030 (കൗമാരക്കാരിയുടെ കരുത്ത് : 2030-ലേക്കുള്ള വീക്ഷണം).

2012 മുതല്‍ ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ച അന്താരഷ്ട്ര ബാലികാദിനം ഒക്ടോബര്‍ 11ന് ആണ് ആചരിക്കുന്നത്. എന്നാല്‍  ഇന്ത്യയില്‍ ജനുവരി 24 നാണ് പെണ്‍കുട്ടികളുടെ ദിനമായി കൊണ്ടാടുന്നത്. 1966 ജനുവരി 24 നാണ് ഇന്ത്യയുടെ ആദ്യത്തെ വതിതാ പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി ചുമതല ഏല്‍കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേശിയ ബാലികാദിനമായി ജനുവരി 24 ന് ആചിക്കുന്നത്. ഇന്ത്യയില്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ പോലും കുട്ടികള്‍ക്ക് നിഷേധിക്കപ്പെടുന്ന സാഹചര്യത്തില്‍ ആണ് ദേശീയ ബാലികാദിനം ആചരിക്കുന്നത്.