ട്രാൻസ്‌ഫോർമർ ഓഫ് ചെയ്തു കവർച്ച, മോഷ്ടാവ് പിടിയിൽ

ചെർപ്പുളശ്ശേരി. വൈദ്യുത ട്രാൻസ് ഫോർമർ ഓഫ് ചെയ്ത് വീട്ടിൽ കവർച്ച നടത്തിയയാളെ ചെർപ്പുളശേരി SHO ശശികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. ചളവറ ചിറയിൽ അച്ചുതന്റെ മകൻ അനിൽ കുമാർ (45) നെയാണ് അറസ്റ്റ് ചെയ്തത്. ചളവറ വട്ടൊള്ളി വീട്ടിൽ ഷീല ദേവിയുടെ വീട്ടിലെ കിണറിൽ നിന്നും വെള്ളം എടുക്കുന്ന 1 HP മോട്ടോർ ആണ് രാത്രിയിൽ കവർന്നത്. പ്രദേശത്തെ ട്രാൻസ്ഫോർമർ ഓഫ് ചെയ്താണ് കവർച്ച നടത്തിയിരുന്നത്. SI മാരായ ബി.പ്രമോദ്, എ. പ്രസാദ്, ASI ബൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.