കായംകുളത്തു കായലിൽ വീണു രണ്ടു വിദ്യാർത്ഥികൾ മരണമടഞ്ഞു. ഒരാളെ കാണാതായി

  1. Home
  2. KERALA NEWS

കായംകുളത്തു കായലിൽ വീണു രണ്ടു വിദ്യാർത്ഥികൾ മരണമടഞ്ഞു. ഒരാളെ കാണാതായി

Kym


കായംകുളം. ഹരിപ്പാട് ചൂളതെരുവിൽ എൻ ഡി പി സി ക്ക് സമീപം കായംകുളം കായലിൽ ഇറങ്ങിയ 2 വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ഒരാളെ കാണാതായി. മഹാദേവികാട് പാരൂർ പറമ്പിൽ പ്രദീപ് രേഖ ദമ്പതികളുടെ മകൻ ദേവപ്രദീപ് (14), ചിങ്ങോലി ലക്ഷ്മി നാരായണിൽ അശ്വനി മോഹനൻ ബിജി ദമ്പതികളുടെ മകൻ വിഷ്ണു നാരായണൻ (14)  എന്നിവരാണ് മരിച്ചത്. ചിങ്ങോലി അമ്പാടി നിവാസിൽ വിന്തുവിൻ്റെ മകൻ ഗൗതംകൃഷ്ണ (13) നായുള്ള തിരച്ചിൽ തുടരുകയാണ്. ഇവർ മൂന്നുപേരും ഒത്തു കായലിൽ കുളിക്കാൻ ഇറങ്ങിയതാണ്. ഏറെ വൈകിയും വീട്ടിൽ തിരിച്ചെത്താതിരുന്ന ദേവപ്രദീപിന്റെ മാതാവ് ഫോണിലേക്ക് വിളിക്കുകയും ഇവർ കുളിക്കാൻ ഇറങ്ങിയ കായലിന് സമീപമുള്ളവർ ഫോൺ അറ്റൻഡ് ചെയ്തു. കാലത്ത് മൂന്ന് പേരുടെയും ഫോണുകളും രണ്ടുപേരുടെ ചെരിപ്പുകളും കണ്ടെത്തി. ഇതോടെ കനാക്കുന്ന പോലീസ് സ്ഥലത്തെത്തി. പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ നടത്തിയ തിരച്ചിന് ഒടുവിൽ വിഷ്ണു, ദേവപ്രദീപ് എന്നിവരുടെ വിഷ്ണു നാരായണൻ എന്നിവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി ഗൗതംകൃഷ്ണക്കായുള്ള തിരച്ചിൽ തുടരുകയാണ്.