അർബൻ ബാങ്ക് ചെയർമാൻ കെ ഗംഗാധരൻ രാജിവെക്കുന്നു. സി പി എം രാജി ആവശ്യപ്പെട്ടു

ചെർപ്പുളശ്ശേരി. സി പി ഐ എം ഭരണത്തിലുള്ള ചെർപ്പുളശ്ശേരി അർബൻ ബാങ്ക് ചെയർമാൻ കെ ഗംഗാധരൻ തിങ്കളാഴ്ച സ്ഥാനം രാജി വക്കും. കുറച്ചു മാസങ്ങൾക്കു മുൻപ് ഇതുപോലെ ഏരിയ സെക്രട്ടറി രാജീവക്കാൻ ആവശ്യപ്പെടുകയും എന്നാൽ ജില്ലാ കമ്മിറ്റി ഇടപെട്ട് ഗംഗാധരൻ സ്ഥാനം തുടരുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസം ചേർന്ന ബാങ്ക് ഭരണ സമിതി യുടെ നിർദ്ദേശത്തിൽ സി പി എം ഏരിയ സെക്രട്ടറി കെ നന്ദകുമാർ ഇദ്ദേഹത്തോട് രാജീവക്കാൻ ആവശ്യം ഉന്നയിക്കയായിരുന്നു. രാജി വച്ചു കൊണ്ട് സ്ഥാനം വൈസ് ചെയർമാന് നൽകാനാണ് നിർദ്ദേശം.
അർബൻ ബാങ്ക് ഡയരക്ടറും വല്ലപ്പുഴ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ആയ കെ അബ്ദുൾ നാസർ നടത്തിയ ഒരു ബിനാമി വായ്പ ഇടപാട് സമ്പന്ധിച്ച ഫയൽ ഗംഗാധരൻ പാർട്ടി പ്രവർത്തകർക്ക് നൽകിയില്ല എന്നതാണ് കാരണമായി പറയുന്നത്. ആർ ബി ഐ നിയന്ത്രണത്തിലുള്ള ബാങ്കിന്റെ രേഖകൾ ഇത്തരത്തിൽ പുറമെ നിന്നുള്ളവർക്ക് കൈ മാറാൻ പാടില്ലെന്ന് വ്യവസ്‌ഥയുണ്ട് എന്നാണ് ചെയർമാന്റെ വാദം.
ഇതാണ് പാർട്ടി നേതാക്കളെ ചൊടുപ്പിച്ചത് എന്നാണ് സൂചന. എന്നാൽ ഈയിടെ നടന്ന സി പി ഐ എം ഏരിയ കമ്മിറ്റിയിലെ ചില സ്ഥാന മാറ്റങ്ങൾ പാർട്ടി ഗ്രൂപ്പ് പൊരിന്റെ മറ നീക്കി വരുന്ന കാഴ്ചയാണ് ഇതെല്ലാം എന്ന് ഒരു വിഭാഗം ആരോപിക്കുന്നു. തുറന്നു പ്രതികരിക്കുന്നവരെ പാർട്ടി ഒതുക്കുന്നതായും ആക്ഷേപമുണ്ട്. ഗ്രൂപ്പ് പോരിന്റെ സംസ്ഥാന മാതൃകയാണ് ചെർപ്പുളശ്ശേരി. ഏതായാലും ഗംഗാധരന്റെ രാജി സി പി എം ൽ പുതിയ സംഭവ വികാസങ്ങൾക്ക് തുടക്കമാവും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്