\u0D2E\u0D3F\u0D15\u0D4D‌\u0D38\u0D21\u0D4D \u0D38\u0D4D‌\u0D15\u0D42\u0D33\u0D3F\u0D28\u0D4D \u0D2A\u0D4D\u0D30\u0D47\u0D3E\u0D24\u0D4D\u0D38\u0D3E\u0D39\u0D3F\u0D2A\u0D4D\u0D2A\u0D3F\u0D15\u0D4D\u0D15\u0D41\u0D02'; \u0D2E\u0D28\u0D4D\u0D24\u0D4D\u0D30\u0D3F \u0D35\u0D3F \u0D36\u0D3F\u0D35\u0D28\u0D4D‍\u0D15\u0D41\u0D1F\u0D4D\u0D1F\u0D3F

  1. Home
  2. KERALA NEWS

മിക്‌സഡ് സ്‌കൂളിന് പ്രോത്സാഹിപ്പിക്കും'; മന്ത്രി വി ശിവന്‍കുട്ടി

shivankutty


സംസ്ഥാനത്തെ സ്‌കൂളുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നുള്ള പഠനം പ്രോത്സാഹിപ്പിക്കുമെന്ന് പൊതു വിദ്യാഭ്യസ മന്ത്രി വി ശിവന്‍കുട്ടി.ബോയ്‌സ്, ഗേള്‍സ് സ്‌കൂളുകള്‍ മാറ്റി മിക്‌സഡ് സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ അതാത് സ്‌കൂളുകളിലെ പിടിഎക്ക് തീരുമാനമെടുക്കാം. ബോയ്‌സ്, ഗേള്‍സ് സ്‌കൂളുകളുടെ എണ്ണം കുറയ്ക്കുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. പിടിഎ തീരുമാന പ്രകാരം മിക്‌സഡ് സ്‌കൂളിന് അംഗീകാരം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് ജെന്‍ഡന്‍ ന്യൂട്രല്‍ യൂണിഫോം വിദ്യാഭ്യാസ വകുപ്പ് കുട്ടികളിൽ അടിച്ചേല്‍പ്പിക്കാന്‍  തീരുമാനിച്ചിട്ടില്ലെന്ന് ശിവന്‍കുട്ടി പറഞ്ഞു. തെറ്റിദ്ധാരണകൾ സംഘടനകൾ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സ്‌കൂള്‍ സമയത്തില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.