സൂപ്പ൪ സ്പ്ലെ൯ഡറിന്റെ സ്റ്റൈലിഷ് അവതാ൪ കാ൯വാസ് ബ്ലാക്ക് എഡിഷനുമായി ഹീറോ മോട്ടോകോ൪പ്പ്

  1. Home
  2. LIFE STYLE

സൂപ്പ൪ സ്പ്ലെ൯ഡറിന്റെ സ്റ്റൈലിഷ് അവതാ൪ കാ൯വാസ് ബ്ലാക്ക് എഡിഷനുമായി ഹീറോ മോട്ടോകോ൪പ്പ്

സൂപ്പ൪ സ്പ്ലെ൯ഡറിന്റെ സ്റ്റൈലിഷ് അവതാ൪ കാ൯വാസ് ബ്ലാക്ക് എഡിഷനുമായി ഹീറോ മോട്ടോകോ൪പ്പ്


കൊ ച്ചി ആധുനിക സ്റ്റൈലിലുള്ള മികച്ച മോട്ടോ൪സൈക്കിളുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോ൪ സൈക്കിളുകളുടെ ലോകത്തിലെ ഏറ്റവും വലിയ നി൪മ്മാതാക്കളായ ഹീറോ മോട്ടോകോ൪പ്പ് ജനപ്രിയ സൂപ്പ൪ സ്പ്ലെ൯ഡറിന്റെ ഏറ്റവും പുതിയ എഡിഷ൯ ക്യാ൯വാസ് ബ്ലാക്ക് എഡിഷ൯ പുറത്തിറക്കി. 

 

കരുത്തുറ്റ പ്രീമിയം ഡിസൈനും പുതിയ സാങ്കേതികവിദ്യയും സഹിതമെത്തുന്ന പുതിയ ഹീറോ സൂപ്പ൪ സ്പ്ലെ൯ഡ൪ ക്യാ൯വാസ് ബ്ലാക്ക് എഡിഷ൯ സൂപ്പ൪ കരുത്തിന്റെയും സൂപ്പ൪ മൈലേജിന്റെയും സൂപ്പ൪ കംഫ൪ട്ടിന്റെയും വാഗ്ദാനവുമായാണെത്തുന്നത്. ലിറ്ററിന് 60 മുതൽ 68 കിലോമീറ്റ൪ വരെ മൈലേജ് ലഭിക്കുന്ന മോട്ടോ൪ സൈക്കിൾ 13% അധിക ഇന്ധനക്ഷമത നൽകുന്നു. കരുത്തുറ്റ പുതിയ മോട്ടോ സൈക്കിൾ പുതിയ ഡിജി അനലോഗ് ക്ലസ്റ്റ൪, ഇന്റഗ്രേറ്റഡ് യു എസ് ബി ചാ൪ജ൪, സൈഡ്-സ്റ്റാഡ് കട്ട്-ഓഫ് തുടങ്ങിയ ആക൪ഷകമായ ഫീച്ചറുകളും പുതിയ ലുക്കും നൽകുന്നു.

ഡ്രം സെൽഫ് കാസ്റ്റ് വേരിയന്റിന് 77430* രൂപയും ഡിസ്ക് സെൽപ് കാസ്റ്റ് വേരിയന്റിന് 81330* രൂപയുമാണ് വില. രാജ്യത്തെ ഹീറോ മോട്ടോകോ൪പ്പ് ഡീല൪ഷിപ്പുകലിൽ ലഭ്യമാകുന്ന ഹീറോ സൂപ്പ൪ സ്പ്ലെ൯ഡ൪ ക്യാ൯വാസ് ബ്ലാക്ക് എഡിഷ൯ ബ്രാ൯ഡിന്റെ വിശ്വാസ്യത ഊട്ടിയുറപ്പിച്ചുകൊണ്ട് അഞ്ച് വ൪ഷത്തെ വാറന്റിയും സഹിതമാണെത്തുന്നത്.