ചെർപ്പുളശ്ശേരി ഹൈസ്കൂളിന് 100, മഹാ സഹപാഠി സംഗമം ഞായറാഴ്ച

  1. Home
  2. LOCAL NEWS

ചെർപ്പുളശ്ശേരി ഹൈസ്കൂളിന് 100, മഹാ സഹപാഠി സംഗമം ഞായറാഴ്ച

100


ചെർപ്പുളശ്ശേരി. സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിൽ 100 വർഷം തികയുന്നതിന്റെ ഭാഗമായി നടക്കുന്ന മഹാ സഹപാഠി സംഗമം ഞായറാഴ്ച നടക്കും. ആയിരങ്ങൾ മാന്തോപ്പിൽ ഒത്തു കൂടി തങ്ങളുടെ സ്കൂൾ ജീവിത കാലത്തെ അനുഭവങ്ങൾ പങ്കുവക്കും. സോഷ്യൽ മീഡിയ വഴി തരംഗമായി സ്റ്റാറ്റസ് പങ്കുവെച്ചു കൊണ്ട് ആയിരങ്ങൾ വരവിന്റെ ഉത്സാഹം പങ്കുവെച്ചു.100 രൂപ കൊടുത്തു രജിസ്റ്റർ ചെയ്യുന്ന ആർക്കും ഈ ഉത്സവത്തിൽ അണിചേരാം. വൈകുന്നേരം വരെ നീണ്ടുനിൽക്കുന്ന ഉത്സവം വമ്പിച്ച വിജയമാക്കുവാൻ ശ്രമിക്കുകയാണ് സംഘാടകർ.