ചെർപ്പുളശ്ശേരി സൗത്ത് എൽ പി സ്കൂളിൽ ശതോത്തര രജത ജൂബിലി ആഘോഷം ശനിയാഴ്ച

ചെർപ്പുളശ്ശേരി. സൗത്ത് എൽ പി സ്കൂളിൽ ശതോത്തര രജത ജൂബിലി ആഘോഷം ശനിയാഴ്ച നടക്കും. വിരമിക്കുന്ന അധ്യാപിക രമക്കുള്ള യാത്രയയപ്പും ഒരുക്കിയതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ചടങ്ങ് പി മമ്മിക്കുട്ടി എം എൽ എ ഉദ്‌ഘാടനം ചെയ്യും.മുനിസിപ്പൽ കൗൺസിലർമാരായ ശ്രീലജ വഴക്കുന്നത്ത്, ബിനീഷ് കണ്ണൻ, സാദിക്ക് ഹുസൈൻ,നൗഷാദ് തുടങ്ങി നിരവധി പേർ പ്രസംഗിക്കും തുടർന്ന് കലാപരിപാടികൾ അവതരിപ്പിക്കും