പേവിഷബാധയേറ്റ് സംസ്ഥാനത്ത് കഴിഞ്ഞ ആറു മാസത്തിനിടെ മരണപ്പെട്ടത് 15 പേർ

  1. Home
  2. LOCAL NEWS

പേവിഷബാധയേറ്റ് സംസ്ഥാനത്ത് കഴിഞ്ഞ ആറു മാസത്തിനിടെ മരണപ്പെട്ടത് 15 പേർ

Dog


തിരുവനന്തപുരം: പേവിഷബാധയേറ്റ് സംസ്ഥാനത്ത് കഴിഞ്ഞ ആറു മാസത്തിനിടെ മരണപ്പെട്ടത് 15 പേരെന്ന് ആരോഗ്യവകുപ്പിന്‍റെ കണക്കുകള്‍. പക്ഷെ മരിച്ച 15 പേരും വാക്സീന്‍ സ്വീകരിച്ചിരുന്നു എന്നത് ആശങ്കയേറ്റുന്നു. മരുന്ന് ഫലപ്രദമാകാത്തതാണോ അതോ മരുന്ന് ഉപയോഗിക്കുന്നതിലെ പാകപിഴയാണോ പ്രശ്നമെന്നത് ചര്‍ച്ചയാവുകയാണ്. സംസ്ഥാനത്ത് വാക്സീന്‍ സ്റ്റോക്ക് ഉറപ്പാക്കിയിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.
ജൂലൈ മാസം മാത്രം പേവിഷബാധയേറ്റ് രണ്ടു മരണമാണ് സ്ഥിരീകരിച്ചത്. ഒന്നാം തീയതി പാലക്കാട് മങ്കരയില്‍ 19 വയസുകാരി ശ്രീലക്ഷ്മി പ്രതിരോധ കുത്തിവയ്പ്പിന്‍റെ മുഴുവന്‍ ഡോസും സ്വീകരിച്ചിട്ടും മരണത്തിന് കീഴടങ്ങി. ജൂലൈ 18 തൃശ്ശൂര്‍ കണ്ടാണശേരിയില്‍ 52 വയസുള്ള ഷീല തെരുവു നായയുടെ കടിയേറ്റതിനെ തുടര്‍ന്ന് പ്രതിരോധ കുത്തിവയ്പെടുത്തെങ്കിലും മരണപ്പെട്ടു. വാക്സീന്‍ ലഭ്യത ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി കെ.എം.എസ്.സി.എല്ലിന്റെ വെയര്‍ ഹൗസുകളിലെല്ലാം പേവിഷ പ്രതിരോധ വാക്സീനുകള്‍ എത്തിച്ചിട്ടുണ്ട്.