\u0D1C\u0D3F\u0D32\u0D4D\u0D32\u0D2F\u0D3F\u0D32\u0D4D‍ \u0D28\u0D3F\u0D28\u0D4D\u0D28\u0D41\u0D02 \u0D38\u0D02\u0D2D\u0D30\u0D3F\u0D1A\u0D4D\u0D1A\u0D24\u0D4D 3.3 \u0D32\u0D15\u0D4D\u0D37\u0D02 \u0D1F\u0D23\u0D4D‍ \u0D28\u0D46\u0D32\u0D4D\u0D32\u0D4D

  1. Home
  2. LOCAL NEWS

ജില്ലയില്‍ നിന്നും സംഭരിച്ചത് 3.3 ലക്ഷം ടണ്‍ നെല്ല്

ജില്ലയില്‍ നിന്നും സംഭരിച്ചത് 3.3 ലക്ഷം ടണ്‍ നെല്ല്


ജില്ലയില്‍ കഴിഞ്ഞ സീസണില്‍ 1,24,234 നെല്‍ കര്‍ഷകരില്‍ നിന്നും 3.3 ലക്ഷം ടണ്‍ നെല്ല് സംഭരിച്ചതായി മന്ത്രി പറഞ്ഞു. സംഭരിച്ച നെല്ലിനായി 906.17 കോടി രൂപ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. സംസ്ഥാനത്തെ ആകെ നെല്ല് സംഭരണത്തില്‍ 43 ശതമാനം പാലക്കാട് ജില്ലയുടെ പങ്ക് ആണെന്നും മന്ത്രി വ്യക്തമാക്കി. വരും സീസണില്‍ 24 മണിക്കൂറിനകം കര്‍ഷകര്‍ക്ക് സംഭരണ തുക കൈമാറാനുള്ള നടപടിക്രമങ്ങള്‍ നടന്നുവരികയാണെന്നും മന്ത്രി അറിയിച്ചു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടര്‍ ഡോ. സജിത് ബാബു, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി,  ഉത്തര മേഖലാ റേഷനിംഗ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ കെ.മനോജ് കൂമാര്‍,  അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി നജ്മുദ്ദീന്‍, , അസിസ്റ്റന്റ്് പ്രൈവറ്റ് സെക്രട്ടറി കെ.ജി അജിത് ജില്ലാ സപ്ലൈ ഓഫീസര്‍ വി.കെ ശശിധരന്‍എന്നിവര്‍ പങ്കെടുത്തു.