കെ ടി ഡി സി ആഹാർ ജനജീവിതം ദുസ്സഹമാക്കുമെന്ന് ഒരു കൂട്ടർ, കാറൽമണ്ണയിൽ തുടങ്ങുന്ന ഹോട്ടലിനെതിരെയാണ്‌ പടയൊരുക്കം

  1. Home
  2. LOCAL NEWS

കെ ടി ഡി സി ആഹാർ ജനജീവിതം ദുസ്സഹമാക്കുമെന്ന് ഒരു കൂട്ടർ, കാറൽമണ്ണയിൽ തുടങ്ങുന്ന ഹോട്ടലിനെതിരെയാണ്‌ പടയൊരുക്കം

ആഹാർ


ചെർപ്പുളശ്ശേരി. കാറൽമണ്ണയിൽ കെ ടി ഡി സി ആരംഭിക്കാൻ പോകുന്ന ആഹാർ റസ്റ്റോറന്റ് സമീപവാസികൾക്ക് ഉപദ്രവം ഉണ്ടാക്കുമെന്ന ആരോപണവുമായി ഒരു കൂട്ടർ രംഗത്തിറങ്ങിയതായി സൂചന. പി കെ ശശി ചെയർമാൻ ആയ കെ ടി ഡി സി യുടെ സ്വപ്ന പദ്ധതിയാണ്‌ ആഹാർ. എന്നാൽ ഇതിനെ ആട്ടിമറിക്കാൻ പ്രദേശത്തെ ഒരു വിഭാഗം രം ഗത്തിറങ്ങിയത് തലവേദന ആയതായി സൂചനയുണ്ട്.

ഇപ്പോൾ എം എൽ എ പങ്കെടുക്കേണ്ട പരിപാടികളിൽ മുൻ എം എൽ എ പങ്കെടുക്കുന്നതും ഇക്കൂട്ടരേ ചൊടി പ്പിക്കുന്നതായി പറയപ്പെടുന്നു. ക്രഷർ വിഷയത്തിൽ ഉണ്ടായ പൊരുത്തക്കേടുകളും ഇക്കൂട്ടരേ ചൊടിപ്പിച്ചിട്ടുണ്ട്.ഏതായാലും ജില്ലാ കമ്മിറ്റിയിൽ പരാതി പോയതായി കരക്കമ്പിയുണ്ട്. പ്രശ്നം പറഞ്ഞു തീർത്തില്ലെങ്കിൽ വ്യാപകമായി പരാതികൾ ഉയർത്താനാണ് പിന്നൊരുക്കം