പതിനേഴുകാരിയുമായി നാടുവിടാന്‍ ശ്രമിച്ച മണ്ണാര്‍ക്കാട് സ്വദേശി അറസ്റ്റില്‍.

  1. Home
  2. LOCAL NEWS

പതിനേഴുകാരിയുമായി നാടുവിടാന്‍ ശ്രമിച്ച മണ്ണാര്‍ക്കാട് സ്വദേശി അറസ്റ്റില്‍.

Arrest


ഉള്ളിയേരി: സോഷ്യൽമീഡിയ വഴി പരിചയപ്പെട്ട് പ്രണയത്തിലായ നടുവണ്ണൂരിലെ പതിനേഴുകാരിയുമായി നാടുവിടാന്‍ ശ്രമിച്ച മണ്ണാര്‍ക്കാട് സ്വദേശി അറസ്റ്റില്‍.
ഷെമിമുദ്ദിൻ (29) നെയാണ് അത്തോളി പോലീസ് പോക്സോ കേസില്‍ അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം ഉള്ളിയേരിയിലെത്തിയ ഇരുവരെയും കണ്ട് സംശയംതോന്നിയ നാട്ടുകാര്‍ ബസ് സ്റ്റാന്‍ഡില്‍ തടഞ്ഞുവെച്ച്‌ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് എത്തിയ പോലീസ് പ്രതിയെ അറസ്റ്റുചെയ്തു. മൂന്നുവര്‍ഷമായി പ്രണയത്തിലായിരുന്ന ഇരുവരും ഇടയ്ക്കിടെ കാണാറുണ്ടായിരുന്നു. പ്രതിയെ പേരാമ്ബ്ര കോടതി റിമാന്‍ഡ് ചെയ്തു.