പാഠ്യപദ്ധതി പരിഷ്ക്കരണ ജനകീയ ചർച്ച നടത്തി.

  1. Home
  2. LOCAL NEWS

പാഠ്യപദ്ധതി പരിഷ്ക്കരണ ജനകീയ ചർച്ച നടത്തി.

പാഠ്യപദ്ധതി  പരിഷ്ക്കരണ ജനകീയ ചർച്ച നടത്തി.


അടക്കാപുത്തൂർ ശബരി പി.ടി.ബി. സ്മാരക ഹയർ സെക്കണ്ടറി സ്കൂളിൽ സംസ്ഥാന സർക്കാറിന്റെയും പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും നിർദ്ദേശപ്രകാരമുള്ള പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായുള്ള ജനകീയ ചർച്ച വെള്ളിനേഴി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ വി.ബിന്ദു ഉദ്ഘാടനം ചെയ്തു.പാഠ്യപദ്ധതി  പരിഷ്ക്കരണ ജനകീയ ചർച്ച നടത്തി. പി.ടി.എ പ്രസിഡണ്ട് സി.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ കെ.പ്രേമ, കെ.സി.ശങ്കരൻ പി.ടി.എ വൈസ് പ്രസിഡണ്ട് മുഹമ്മദ് ബഷീർ , വിജയശ്രീ കോ.ഓർഡിനേറ്റർ ഡോ.കെ. അജിത് , ഐ ടി പ്രസാദ് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക കെ ഹരിപ്രഭ സ്വാഗതവും പ്രിൻസിപ്പൽ ടി. ഹരിദാസൻ നന്ദിയും പറഞ്ഞു.