പനമണ്ണ വെസ്റ്റ് എ എൽ പി സ്കൂളിൽ വോട്ടെടുപ്പിലൂടെ സ്കൂൾ ലീഡറെ തിരഞ്ഞെടുത്തു

  1. Home
  2. LOCAL NEWS

പനമണ്ണ വെസ്റ്റ് എ എൽ പി സ്കൂളിൽ വോട്ടെടുപ്പിലൂടെ സ്കൂൾ ലീഡറെ തിരഞ്ഞെടുത്തു

Election


ഒറ്റപ്പാലം: പനമണ്ണ വെസ്റ്റ് എ എൽ പി സ്കൂളിൽ വോട്ടെടുപ്പിലൂടെ നടന്ന തിരഞ്ഞെടുപ്പിൽ നഫ്‌ല നസ്റിൻ സ്കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു.
ബാലറ്റ് പേപ്പറിൽ വോട്ട് രേഖപ്പെടുത്തി തികച്ചും വോട്ടെടുപ്പ് സമ്പ്രദായത്തിൽ നടന്ന തിരഞ്ഞെടുപ്പ് പ്രക്രിയ കുട്ടികൾക്ക് വളരെ കൗതുകമായി.
Election
വിദ്യാർഥികൾ തന്നെ പ്രിസൈഡിങ് ഓഫീസർമാരും പോളിങ് ഓഫീസർമാരും പോലീസു കാരുമായിട്ടാണ് തിരഞ്ഞെടുപ്പ് നടത്തിയത്. 
Election
പ്രധാനാധ്യാപികയായ ടി. സ്മിത, അധ്യാപകരായ സുജിത് , ബിന്ദു, ഫസീല, ഫൗസിയ, ചിഞ്ചു എന്നിവർ നേതൃത്വം നൽകി. തിരഞ്ഞെടുപ്പ് പ്രക്രിയ വിദ്യാർഥികൾക്ക് ബോധ്യപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയായിരുന്നു പരിപാടി.