തൂതയിൽ ക്ഷേത്ര രക്ഷാസംഗമം നടത്തി :

  1. Home
  2. LOCAL NEWS

തൂതയിൽ ക്ഷേത്ര രക്ഷാസംഗമം നടത്തി :

ക്ഷേത്ര രക്ഷാസംഗമം നടത്തി :


ചെർപ്പുളശ്ശേരി : തൂത ഭഗവതി ക്ഷേത്രത്തിൽ ട്രസ്റ്റി ബോർഡിന്റെ അനുവാദത്തോടെ നടക്കുന്ന ഭൂമി കൈയ്യേറ്റങ്ങൾക്കും അനധികൃത പ്രവർത്തനങ്ങൾക്കും എതിരായി നടന്ന ക്ഷേത്ര രക്ഷാസംഗമം ക്ഷേത്രം മുൻ വെളിച്ചപ്പാട് സി.ഗോവിന്ദൻകുട്ടി നായർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
തൂതക്ഷേത്ര രക്ഷാസമിതി ചെയർമാൻ എം.ഗോവിന്ദൻകുട്ടി അധ്യക്ഷത വഹിച്ചു.
കൺവീനർ പി.ബാലസുബ്രഹ്മണ്യൻ സ്വാഗതവും ട്രഷറർ സുധീഷ് വി.പി. നന്ദിയും പറഞ്ഞു.

ജോ. കൺവീനർ രമേഷ് വേട്ടേക്കരൻ പള്ള വിഷയാവതരണം നടത്തി.
വിരമിച്ച ജീവനക്കാരായ ഗോവിന്ദൻകുട്ടി നായരെയും ദേവകിയമ്മയെയും ചടങ്ങിൽ ആദരിച്ചു.രക്ഷാധികാരിമാരായ പി.ജയൻ, എം.മനോജ് എന്നിവർ സംസാരിച്ചു.മുൻ കാലത്ത് ക്ഷേത്ര ഭൂമി തിരിച്ചു പിടിക്കാൻ പ്രക്ഷോഭം നടത്തി കേസിൽ ഉൾപ്പെട്ടവരെയും ആദരിച്ചു.

മറ്റു ഭാരവാഹികളായ വി.കൃഷ്ണദാസ്, പി.സുബീഷ്, വി.കൃഷ്ണദാസ്, ടി. മനോജ്, ടി. കെ.ശിവകുമാർ എന്നിവർ സന്നിഹിതരായി.

നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്ത സംഗമത്തിൽ ക്ഷേത്ര രക്ഷാ പ്രതിജ്ഞ എടുത്താണ് ഭക്തർ പിരിഞ്ഞത്.