അടക്കാപുത്തൂർ ശബരി സ്കൂളിൽ രണ്ടു ദിവസത്തെ നാടക കളരിക്ക് തുടക്കമായി

  1. Home
  2. LOCAL NEWS

അടക്കാപുത്തൂർ ശബരി സ്കൂളിൽ രണ്ടു ദിവസത്തെ നാടക കളരിക്ക് തുടക്കമായി

ഡ്രാമ  ചെർപ്പുളശ്ശേരി /അടയ്ക്കാപുത്തൂർ ശബരി പി.ടി.ബി. സ്മാരക ഹയർ സെക്കണ്ടറി സ്കൂളിൽ
അടയ്ക്കാപുത്തൂർ കുടുംബാരോഗ്യ കേന്ദ്രവും വെള്ളിനേഴി പഞ്ചായത്തുമായി സഹകരിച്ചു കൊണ്ട് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ദ്വിദിന നാടക പരിശീലന കളരി ആരംഭിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നാടക കലയിലൂടെ പൊതു സമൂഹത്തിന് ആരോഗ്യ -ശുചിത്വ -കോവിഡ് പ്രതിരോധ ബോധവത്ക്കരണ സന്ദേശം എത്തിക്കുകയാണ് നാടക കളരിയുടെ ഉദ്ദേശം. വെള്ളിനേഴി പഞ്ചായത്ത് മെമ്പർ കെ പ്രേമയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി ബിന്ദു, പ്രിൻസിപ്പൽ ടി. ഹരിദാസ്, മെഡിക്കൽ ഓഫീസർ ഡോ.ഷാഹുൽ ഹമീദ്, എച്ച്.ഐ  യു.വിശ്വനാഥൻ, നാടക കളരി കോ-ഓർഡിനേറ്റർ ഡോ.കെ.അജിത്, നാടക പ്രവർത്തകനും പരിശീലകനമായ കാറൽമണ്ണ രാജീവ്, പി.ടി.എ. വൈസ് പ്രസിഡന്റ് മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു പ്രധാനാധ്യാപിക ഹരിപ്രഭ സ്വാഗതവും വി.കെ. ബീന നന്ദിയും പറഞ്ഞു.