പാലക്കാട് പ്രാഥമിക ആവശ്യത്തിനായി പുറത്തിറങ്ങിയ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു

  1. Home
  2. LOCAL NEWS

പാലക്കാട് പ്രാഥമിക ആവശ്യത്തിനായി പുറത്തിറങ്ങിയ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു

Elephant


പാലക്കാട്: അട്ടപ്പടിയിൽ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു. കാവുണ്ടിക്കല്‍ പ്ലാമരത്ത് മല്ലീശ്വരി (45) ആണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. പ്രാഥമിക ആവശ്യത്തിനായി വീടിനു വെളിയിലിറങ്ങിയ യുവതിയെ കാട്ടാന ചവിട്ടുകയായിരുന്നു. മല്ലീശ്വരിയെ ഉടന്‍ അഗളിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 
കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുന്‍പും പ്രദേശത്ത് കാട്ടാന ഇറങ്ങിയിരുന്നു. തുടര്‍ന്ന് വനംവാച്ചര്‍മാരും മറ്റും ചേര്‍ന്ന് ആനകളെ കാട്ടിലേക്ക് മടക്കി അയച്ചിരുന്നു.