മൊബൈല്‍ ഫോണ്‍ കാണാതായതിനെത്തുടര്‍ന്ന് പാലക്കാട് സ്വദേശിയായ യുവാവ് കിണറ്റില്‍ ചാടി

  1. Home
  2. LOCAL NEWS

മൊബൈല്‍ ഫോണ്‍ കാണാതായതിനെത്തുടര്‍ന്ന് പാലക്കാട് സ്വദേശിയായ യുവാവ് കിണറ്റില്‍ ചാടി

Kinar


ചിട്ടറിപ്പറമ്പ്: മൊബൈല്‍ ഫോണ്‍ കാണാതായതിനെത്തുടര്‍ന്ന് കിണറ്റില്‍ ചാടി യുവാവ്. ചെങ്കല്‍പ്പണ തൊഴിലാളിയായ പാലക്കാട് സ്വദേശി സുരേഷ് (28) ആണ് കിണറ്റില്‍ ചാടിയത്.കിണറ്റില്‍നിന്ന് രക്ഷപ്പെടുത്തിയ ഇയാളെ കൂത്തുപറമ്ബ് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി ചിറ്റാരിപ്പറമ്ബ് ടൗണിലെ സര്‍വീസ് സഹകരണ ബാങ്കിന് സമീപത്താണ് സംഭവം. തന്റെ മൊബൈൽ ഫോണ്‍ കാണുന്നില്ലെന്ന് പറഞ്ഞ യുവാവ് 10 കോല്‍ താഴ്ചയുള്ള കിണറ്റിലേക്ക് കൂട്ടുകാരുടെ മുന്നില്‍വെച്ചാണ് ചാടിയത്. കൂട്ടുകാര്‍ ഇട്ടുകൊടുത്ത കയറില്‍ പിടിച്ചുനിന്നെങ്കിലും കയറാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് കൂത്തുപറമ്പ് അഗ്‌നിരക്ഷാസേനയും കണ്ണവം പോലീസും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ കരയ്ക്ക് കയറ്റി.