തലയിൽ തേങ്ങ വീണ് യുവതി മരിച്ചു

ഒറ്റപ്പാലം: മീറ്റ്നയിൽ തേങ്ങാ തലയിൽ വീണ് യുവതിക്ക് ദാരുണ അന്ത്യം. മണികണ്ഠന്റെ മകൾ രശ്മി ആണ് മരിച്ചത്.
പത്രം കഴുകുന്നതിനിടെ തലയിൽ തേങ്ങാ വീഴുകയായിരുന്നു. തുടർന്ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല