നടന്റെ മൃതദേഹം മോര്‍ച്ചറിയില്‍; ഏറ്റെടുക്കാന്‍ ആളില്ല

  1. Home
  2. LOCAL NEWS

നടന്റെ മൃതദേഹം മോര്‍ച്ചറിയില്‍; ഏറ്റെടുക്കാന്‍ ആളില്ല

Death


തിരുവനന്തപുരം: ഇന്ദുലേഖ സിനിമയിലെ നായകൻ രാജ്മോഹൻ (88) ഞായറാഴ്ച തിരുവനന്തപുരത്ത് വച്ച് അന്തരിച്ചു. മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ലാത്തത് കൊണ്ട് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കലാനിലയം കൃഷ്ണൻനായരുടെ മരുമകൻ കൂടിയായിരുന്നു രാജ്‌മോഹൻ. ഒ ചന്തു മേനോന്‍റെ 'ഇന്ദുലേഖ' എന്ന നോവൽ അടിസ്ഥാനമാക്കി കലാനിലയം കൃഷ്ണൻനായർ സംവിധാനം ചെയ്ത സിനിമയിൽ മാധവൻ എന്ന നായകവേഷമാണ് രാജ്‌മോഹൻ അവതരിപ്പിച്ചത്. ആദ്യം സിനിമയിലെ നായകനുവേണ്ടി പത്രത്തിലൊക്കെ പരസ്യം ചെയ്തെങ്കിലും ഒടുവിൽ തന്‍റെ മകളുടെ ഭർത്താവായ രാജ്മോഹനെ നായകനാക്കുകയായിരുന്നു.
വിവാഹ ബന്ധം ഉപേക്ഷിച്ച് മാറി താമസിച്ചതിന് ശേഷം സിനിമ പൂർണമായും രാജ്‌മോഹൻ ഉപേക്ഷിക്കുകയായിരുന്നു. സിനിമ വിട്ടതിനു ശേഷം ട്യൂഷനെടുത്താണ് ജീവിച്ചിരുന്നത്. സമ്പാദ്യമൊന്നുമുണ്ടായിരുന്നില്ല. മക്കളും ഇല്ലായിരുന്നു. സർക്കാരിന്‍റെ വാർധക്യ പെൻഷന് അപേക്ഷിക്കാൻ ഒരു തിരിച്ചറിയൽ രേഖ പോലും ഇദ്ദേഹത്തിനുണ്ടായിരുന്നില്ല. പരിചരിക്കാൻ ആളില്ലാതെ ഏറെക്കാലം ഒറ്റപ്പെട്ട് ജീവിച്ച അദ്ദേഹം പുലയനാർകോട്ടയിലുള്ള അനാഥാലയത്തിൽ അന്തേവാസിയായിരുന്നു കഴിഞ്ഞിരുന്നത്. ജൂലൈ നാലിനാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.