കേരളത്തിൽ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി; തിയതികൾ പ്രഖ്യാപിച്ചു

  1. Home
  2. LOCAL NEWS

കേരളത്തിൽ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി; തിയതികൾ പ്രഖ്യാപിച്ചു

army


കൊല്ലം: കേരളത്തിലെ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലിയുടെ തിയതികൾ പ്രഖ്യാപിച്ചു. നവംബർ 15 മുതൽ 30 വരെ കൊല്ലത്താണ് റാലി നടക്കുക. ഏഴ് തെക്കൻ ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്കാണ് പങ്കെടുക്കാൻ അവസരം ലഭിക്കുക. എട്ടാം ക്ലാസ് യോഗ്യത ഉള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക. ഓൺലൈൻ രജിസ്‌ട്രേഷൻ ആഗസ്റ്റ് 1 മുതൽ 30 വരെ നടക്കും.

കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലാണ് റിക്രൂട്ട്‌മെന്റ് റാലി സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം,ഇടുക്കി എന്നീ ജില്ലകളിലെ യുവാക്കൾക്ക് ഈ റാലിയിൽ പങ്കെടുക്കാം. www.joinindianarmy.nic.in എന്ന വെബ്‌സെറ്റിലാണ് ഓൺലൈനായി രജിസ്‌ട്രേഷൻ ചെയ്യേണ്ടത്.