അധ്യാപക ദിനത്തിൽ ആദരായനവും നന്മയുടെ ഓണ സമ്മാനങ്ങളും

  1. Home
  2. LOCAL NEWS

അധ്യാപക ദിനത്തിൽ ആദരായനവും നന്മയുടെ ഓണ സമ്മാനങ്ങളും

ഓണം


അടയ്ക്കാപുത്തൂർ ശബരി പി.ടി.ബി. സ്മാരക ഹയർ സെക്കണ്ടറി സ്ക്കൂളിൽ സാമൂഹ്യ സേവന കേന്ദ്രം, സാമൂഹ്യ ശാസ്ത്ര ക്ലബ് എന്നീ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ അധ്യാപക ദിനം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. സ്കൂൾബാൻഡ് ടൂപ്പിന്റെ അഭിവാദ്യ ഗാനത്തോടെ പൂർവാധ്യാപകരേ വിദ്യാലയ ത്തിലേക്ക് ആനയിച്ചുസ്വീകരിച്ചു കൊണ്ട് സ്നേഹാദരങ്ങൾ നൽകി.O തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക്

 2003 - 04 എസ്.എസ്.എൽ.സി. ബാച്ചായ  'നന്മ' യുടെ ഓണസമ്മാനങ്ങളും വിദ്യാലയത്തിലെ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്കായി മുൻ പ്രധാനാധ്യാപിക  എം.ടി. കമലാദേവി നൽകിയ വീൽ ചെയറും സമ്മാനിച്ചു. പി.ടി.എ പ്രസിഡണ്ട് സി.രാമചന്ദ്രന്റെ അധ്യക്ഷതയിൽ വെള്ളിനേഴി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എൻ പരമേശ്വരൻ  പരിപാടികൾ ഉദ്ഘാടനം ചെയ്തു. പൂർവ്വാധ്യാപകരായ  എം. ദാമോദരൻ നമ്പൂതിരി , എം.ടി. കമലാദേവി 
എം.ആർ ചന്ദ്രശേഖരൻ  ,  എൻ .ചെല്ലപ്പൻ  , എം. രാധ  ,
പി. കാർത്ത്യായനിക്കുട്ടി , എം.കെ വിജയൻ , കെ. ആർ വേണുഗോപാലൻ , എന്നിവരെ ആദരിക്കുകയുണ്ടായി.O
വിജയശ്രീ കൺവീനർ ഡോ.കെ അജിത്,
മൃദുല എം ആർ , ബിന്ദു ആർ ,സുജിത എം.വി , ഉഷ , ഹസീന  ടി എച്ച്, 
വിഷ്ണു പ്രസാദ് ടി. അംബിക  സി.പി. എന്നിവർ നേതൃത്വം നൽകി.