കൊപ്പം - മുളയങ്കാവ് റോഡില്‍ വാഹനാപകടം; വിദ്യാർഥി മരണപ്പെട്ടു

  1. Home
  2. LOCAL NEWS

കൊപ്പം - മുളയങ്കാവ് റോഡില്‍ വാഹനാപകടം; വിദ്യാർഥി മരണപ്പെട്ടു

Death


കൊപ്പം: കൊപ്പം- മുളയങ്കാവ് റോഡിൽ വണ്ടുംതറയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികന്‍ മോളൂർ മഅദിൻ മസ്വാലിഹ് ഡിഗ്രി വിദ്യാർഥി അരീക്കോട് സ്വദേശി ഉവൈസ് മരണപ്പെട്ടു.

രാവിലെ ആറു മണിക്ക്  ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. സഹയാത്രികൻ (സാലിഹ്) പരിക്കേറ്റുകളോടെ രക്ഷപെട്ടു.

 രാവിലെ അപകട ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അപ്പോളേയ്ക്കും ഉവൈസിന്റെ മരണം സംഭവിക്കുകയായിരുന്നു.
കൊപ്പം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.