അടക്കാപുത്തൂർ സ്കൂളിൽ കരിയർ ഗൈഡൻസ് പരിശീലന പരിപാടി സംഘടിപ്പിച്ചു

  1. Home
  2. LOCAL NEWS

അടക്കാപുത്തൂർ സ്കൂളിൽ കരിയർ ഗൈഡൻസ് പരിശീലന പരിപാടി സംഘടിപ്പിച്ചു

കരിയർ ഗൈഡൻസ് പരിശീലനം.


ചെർപ്പുളശ്ശേരി. അടയ്ക്കാപുത്തൂർ ശബരി പി.ടി.ബി. സ്മാരക ഹയർ സെക്കണ്ടറി സ്കൂളിൽ പത്താം ക്ലാസ് പരീക്ഷയെഴുതിയവർക്കായി " ടേണിംഗ് പോയന്റ്" എന്ന പേരിൽ കരിയർ ഗൈഡൻസ് പരിശീലനം നടത്തി. ജോലി സാധ്യതയുള്ള കോഴ്സുകൾ ഏതെല്ലാമാണെന്നും ഏകജാലക സംവിധാനം, എൻട്രൻസ് പരീക്ഷകൾ എന്നിവകളെപ്പറ്റിയും വിദ്യാർത്ഥികളിൽ അവബോധം വളർത്താൻ പരിശീലന പരിപാടി ഗുണകരമായി.
വിജയശ്രീ കോ-ഓർഡിനേറ്റർ ഡോ.കെ. അജിത് അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡന്റ് സി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി. ഹരിദാസൻ ക്ലാസ് നയിച്ചു. ഷൈനി , എം.ആർ മൃദുല, എന്നിവർ സംസാരിച്ചു.