ചെർപ്പുളശ്ശേരി അയ്യപ്പൻ കാവിൽ കർക്കിടക മാസാചരണം

  1. Home
  2. LOCAL NEWS

ചെർപ്പുളശ്ശേരി അയ്യപ്പൻ കാവിൽ കർക്കിടക മാസാചരണം

kavu


ചെർപ്പുളശേരി ശ്രീ അയ്യപ്പൻ കാവ് ക്ഷേത്തിൽ കർക്കിടക മാസാചരണത്തിന്റെ  ഭാഗമായി  കർക്കിടകം ഒന്നു മുതൽ 31 വരെ   വിശേഷാൽ  ഈശ്വരസേവ  ക്ഷേത്രം മേൽശാന്തി' തെക്കുംപറമ്പ് ഉണ്ണികൃഷ്ണ്ണൻ നമ്പൂതിരിയുടെ കാർമ്മികത്തിൽ  നടക്കുന്നു.  കർക്കിടകം  മുപ്പെട്ട്  വെള്ളിയാഴ്ച  ക്ഷേത്രം തന്ത്രി  അഴകത്ത് ശാസ്ത്ര ശർമ്മൻ നമ്പൂതിരിപാടിന്റെ  കാർമ്മികത്വത്തിൽ  അഷ്ടദ്രവ്യ   മഹാഗണപതി  ഹോമം  നടക്കുന്നു.  എല്ലാ ദിവസവും  രാമായണ  പാരായണം ഉണ്ടായിരിക്കും. കോവിഡ്    കാലത്ത്  നിർത്തലാക്കിയ പ്രഭാത  ഭക്ഷണo നൽകുന്നത്  പുന:രാരംഭിക്കുന്നതിന്റെ  ഭാഗമായി എല്ലാ  ശനിയാഴ്ചകളിലും  പ്രഭാതഭക്ഷണംനൽകുന്നത്  കർക്കിടകം മാസം മുതൽ  ആരംഭിക്കുന്നതായി   മാനേജിംഗ് ട്രസ്റ്റി  കെ.കെ.രഘുനാഥ് അറിയിച്ചു.