ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവത്തിന് സെപ്റ്റംബർ 26 ന് തിരി തെളിയും.

  1. Home
  2. LOCAL NEWS

ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവത്തിന് സെപ്റ്റംബർ 26 ന് തിരി തെളിയും.

ചെർപ്പുളശ്ശേരി. പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ 2022 ലെ നവരാത്രി സംഗീതോത്സവത്തിന് സെപ്റ്റംബർ 26 ന് തിരി തെളിയും.


ചെർപ്പുളശ്ശേരി. പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ 2022 ലെ നവരാത്രി സംഗീതോത്സവത്തിന് സെപ്റ്റംബർ 26 ന് തിരി തെളിയും. ചെർപ്പുളശ്ശേരി നഗരസഭ ചെയർമാൻ  പി. രാമചന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം. ആർ. മുരളി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരെ ആദരിക്കും. മലബാർ ദേവസ്വം ബോർഡ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട ഓട്ടൂർ ഉണ്ണികൃഷ്ണൻ, പാലക്കാട് ഡിവിഷൻ ഏരിയാ കമ്മിറ്റി ചെയർമാൻ ഗംഗാധരൻ, ഏരിയാ കമ്മിറ്റി അംഗം,പ്രീത എന്നിവരെ ചടങ്ങിൽ അനുമോദിക്കും. രാഗരത്നം  മണ്ണൂർ രാജകുമാരനുണ്ണി, പുത്തനാൽക്കൽ ക്ഷേത്രം മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ  പി. ശ്രീകുമാർ എന്നിവർ ആശംസകൾ അർപ്പിക്കും. പ്രോഗ്രാം കൺവീനർ  കെ.ബി. രാജ് ആനന്ദ് സ്വാഗതവും ക്ഷേത്രം എക്സി. ഓഫീസർ വി.എസ്. അനന്തു നന്ദിയും പറയും. തുടർന്ന് പ്രഥമ ദിനത്തിൽ രാമകൃഷ്ണമൂർത്തിയുടെ കച്ചേരി അരങ്ങേറും.  തുടർന്നുള്ള ദിനങ്ങളിൽ മൃദുല പത്മകുമാർ, വിഘ്നേഷ് ഈശ്വർ, അനിൽകുമാർ ആലിപ്പറമ്പ്, കല്ല്യാണപുരം അരവിന്ദ്, ടി.എസ്. ജയ, കൃതി ഭട്ട്, വിശ്വേശ് സ്വാമിനാഥൻ, അഭിലാഷ് ഗിരിപ്രസാദ്, ഡോ. ലത കയിലിയാട്, ശ്രീരഞ്ജിനി സന്താനഗോപാലൻ, ഭവപ്രിയ സുബ്രഹ്മണ്യൻ, ചെങ്കോട്ടൈ ഹരിഹരസുബ്രഹ്മണ്യൻ,  രാധിക രാജേന്ദ്രൻ, ചേർത്തല രംഗനാഥ ശർമ്മ, വെച്ചൂർ ശങ്കർ, ടി.എൻ.എസ്. കൃഷ്ണ, വെള്ളിനേഴി സുബ്രഹ്മണ്യൻ എന്നിവർ സംഗീത കച്ചേരി അവതരിപ്പിക്കും. ഒക്ടോബർ 5 വിജയദശമി ദിനത്തിൽ രാവിലെ 10 മണിക്ക് നടക്കുന്ന പഞ്ചരത്ന കൃതികളുടെ ആലാപനത്തോടെയും 11.30 ന് നടക്കുന്ന സമ്മാനക്കൂപ്പൺ നറുക്കെടുപ്പോടെയും 2022 ലെ നവരാത്രി സംഗീതോത്സവത്തിന് സമാപനമാകും. കെ സുകുമാരൻ പ്രസിഡണ്ടും, ജി. സുബ്രഹ്മണ്യൻ സെക്രട്ടറിയും, എൻ.എ. ജയപ്രകാശ് ജനറൽ കൺവീനറും, കെ.ബി. രാജ് ആനന്ദ് പ്രോഗ്രാം കൺവീനറും, ക്ഷേത്രം എക്സി. ഓഫീസർ വി.എസ്. അനന്തു ട്രഷററുമായ സംഘാടക സമിതിയാണ് 2022 ലെ നവരാത്രി സംഗീതോത്സവത്തിന് നേതൃത്വം നൽകുന്നത്.