ചെർപ്പുളശ്ശേരി അയ്യപ്പൻകാവിൽ ഭണ്ഡാരം സമർപ്പിച്ചവരെ ആദരിച്ചു

  1. Home
  2. LOCAL NEWS

ചെർപ്പുളശ്ശേരി അയ്യപ്പൻകാവിൽ ഭണ്ഡാരം സമർപ്പിച്ചവരെ ആദരിച്ചു

Cpy


 ചെർപ്പുളശേരി ശ്രീ അയ്യപ്പൻകാവ് ക്ഷേത്രത്തിൽ  ഭണ്ഡാരങ്ങൾ  വഴിപാടായി  സമർപ്പിച്ച   കടബോട്ടു കോവിലകം  ഹരിദാസ് , മീര ഹരിദാസ് എന്നിവരെ  ദേവസ്വം ആദരിച്ചു.  ക്ഷേത്രത്തിൽ  നടന്ന ചടങ്ങിൽ  ക്ഷേത്രം  മേൽശാന്തി  തെക്കുപറമ്പ്  ഉണ്ണികൃഷ്ണൻ നമ്പൂതിരി  പൊന്നാട  അണിയിച്ചു.  മാനേജിംഗ്  ട്രസ്റ്റി  കെ.കെ. രഘുനാഥൻ  ദേവസ്വത്തിന്റെ ഉപഹാരം  സമർപ്പിച്ചു.  പാരമ്പര്യട്രസ്റ്റിമാർ ഐ.ദേവിദാസൻ,വി. രാധാകൃഷ്ണൻ. പാരമ്പര്യേതരട്രസ്റ്റിമാരായ  എം.  മനോഹരൻ ,സി.  രാധാകൃഷ്ണൻ.  പുനരുദാരണകമ്മിറ്റി  സിക്രട്ടറി സി.ശ്രീജിത്ത് ക്ഷേത്രജീവനക്കാർ  കമ്മിററി അംഗങ്ങൾ  ഭക്തജനങ്ങൾ  പങ്കെടുത്തു.