ചെർപ്പുളശ്ശേരി നഗര വികസനം വിദഗ്ദർ പരിശോധന നടത്തി

  1. Home
  2. LOCAL NEWS

ചെർപ്പുളശ്ശേരി നഗര വികസനം വിദഗ്ദർ പരിശോധന നടത്തി

ചെർപ്പുളശ്ശേരി


ചെർപ്പുളശ്ശേരി നഗര വികസനം പദ്ധതിയുടെ മുന്നോടിയായി കെ ആർ എഫ് ബി - പിഡബ്ല്യുഡി ഉന്നത ഉദ്യോഗസ്ഥരുടെ സംഘം നഗരത്തിൽ  സംയുക്ത പരിശോധന നടത്തി. കിഫ്ബി പദ്ധതിയുടെ നടത്തിപ്പിനായി  നെല്ലായ മുതൽ  കച്ചേരിക്കുന്ന് ജംഗ്ഷൻ വരെയുള്ള പ്രദേശമാണ് പരിശോധന നടത്തിയത്. കെ ആർ എഫ് ബി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ  സി വിനോദ്, അസിസ്റ്റന്റ് എൻജിനീയർ  സുർജിത്ത്, പിഡബ്ല്യുഡി റോഡ് വിഭാഗം അസിസ്റ്റൻറ് എൻജിനീയർ കെ രാജേഷ്, കെ ആർ എഫ് ബി പ്രൊജക്റ്റ് എൻജിനീയർമാരായ വൈശാഖ് പ്രസാദ് തുടങ്ങിയവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.

Cpy

പരിശോധനയ്ക്ക് ശേഷം  നഗരസഭാ ഓഫീസിൽ ചേർന്ന യോഗത്തിൽ  നഗരസഭാ ചെയർമാൻ പി രാമചന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ  വിപി സമീജ്, സാദിക്ക് ഹുസൈൻ, വിഷ്ണു, വി വിനോദ് തുടങ്ങിയവർ പങ്കെടുത്തു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ  95 ശതമാനത്തോളം ഭൂമിയും നിലവിൽ ലഭ്യമാണ് എന്നും മെയ് 10നകം റിവൈസ്ഡ് എസ്റ്റിമേറ്റ് തയ്യാറാക്കി അനുമതി നേടുന്നതിനായി സമർപ്പിക്കുമെന്നും  ആഗസ്റ്റ് മാസം നിർമാണം ആരംഭിക്കാൻനാകുമെന്നും കെ ആർ എഫ് ബി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ  അറിയിച്ചു.