വിവാഹബന്ധം വേർപ്പെടുത്തിയത് ലിഫ്റ്റിൽ വച്ച്; പരാതി നൽകി യുവതി

  1. Home
  2. LOCAL NEWS

വിവാഹബന്ധം വേർപ്പെടുത്തിയത് ലിഫ്റ്റിൽ വച്ച്; പരാതി നൽകി യുവതി

divorce


ബെംഗളൂരു: സ്‌ത്രീധന പ്രശ്‌നത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അപ്പാര്‍ട്ട്മെന്‍റിലെ ലിഫ്റ്റില്‍ വെച്ച്‌ വിവാഹ ബന്ധം വേര്‍പെടുത്തിയെന്ന പരാതിയുമായി യുവതി. ബെംഗളൂരു സ്വദേശി മുഹമ്മദ് അക്രമാണ് ഭാര്യയെ ലിഫ്‌റ്റില്‍ വെച്ച്‌ വിവാഹമോചനം ചെയ്തത്. സംഭവത്തെ തുടര്‍ന്ന് ഭാര്യ എസ് ഡി പാളയ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

30 ലക്ഷം സ്‌ത്രീധനം വാങ്ങിയായിരുന്നു ഇവരുടെ വിവാഹം നടന്നത് . എന്നാല്‍ വിവാഹ ശേഷവും ഇയാള്‍ ഭാര്യയോട് പണം ആവശ്യപ്പെട്ടുക്കൊണ്ടിരുന്നു. കഴിഞ്ഞ റംസാന്‍ ആഘോഷത്തിനിടയ്ക്ക് ഭാര്യയുടെ മാതാപിതാക്കളോട് 10 ലക്ഷം രൂപ ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. റംസാനിന്‍റെ അവസാന ദിവസം ഇയാള്‍ ഭാര്യയോട് ഇക്കാര്യത്തെ കുറിച്ച്‌ സംസാരിച്ചപ്പോള്‍ ഭാര്യ പണം നല്‍കാന്‍ തയ്യാറായില്ല.

തുടര്‍ന്നാണ് ഇരുവരും താമസിക്കുന്ന അപ്പാര്‍ട്ട്മെന്‍റിലെ ലിഫ്റ്റില്‍ വെച്ച്‌ വിവാഹം ബന്ധം വേര്‍പെടുത്തിയതെന്നാണ് പരാതി. സംഭവത്തില്‍ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.